െകാച്ചി: ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾക്ക് അധ്യാപകരെ നിയമിക്കുന്നതുമായി ബ ന്ധപ്പെട്ട് വ്യാപക ആശയക്കുഴപ്പം. ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പ്രാ യോഗിക പരീക്ഷയുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചുചേർത്ത ജില്ലതല യോഗങ്ങളിലാണ ് ആശയക്കുഴപ്പം പ്രകടമായത്. പരീക്ഷകൾക്ക് വേണ്ടത്ര അധ്യാപകരെ നിയമിക്കാതെയാണ് ബുധനാഴ്ച പലയിടങ്ങളിലും യോഗം ചേർന്നത്. രാവിലെ അധ്യാപകരെ ഒാരോ ജില്ലയിലെയും മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വിളിച്ചു വരുത്തിയെങ്കിലും പരീക്ഷ ചുമതല സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞില്ല.
ഉച്ചക്ക് എത്തിയ പട്ടികപ്രകാരം പകുതിയിലേറെ അധ്യാപകരുടെ കാര്യത്തിലും തീരുമാനമുണ്ടായില്ല. മിക്ക ജില്ലകളിലും പകുതിയോളം സ്കൂളുകളിലേക്ക് മാത്രമേ എക്സ്റ്റേണൽ അധ്യാപകരെ നിയോഗിച്ചിട്ടുള്ളൂ. പ്രായോഗിക പരീക്ഷ വേണ്ടാത്ത ചില സ്കൂളുകളിലേക്ക് അനാവശ്യമായി അധ്യാപകരെ നിയമിച്ചപ്പോൾ അധ്യാപകർ അനിവാര്യമായ ചിലയിടങ്ങളിൽ ആരെയും നിയമിക്കാനും കഴിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിൽ പ്രായോഗിക പരീക്ഷ ജോലിക്ക് നിയോഗിച്ച 13 േജ്യാഗ്രഫി അധ്യാപകരിൽ 11 പേരും ഇൗ വിഷയം ഇല്ലാത്ത സ്കൂളുകളിലാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.
വർഷങ്ങൾ സർവിസുള്ള നിരവധി അധ്യാപകരെ പരീക്ഷ ചുമതലയിൽനിന്ന് ഒഴിവാക്കിയതായി പരാതിയുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ ചീഫ് സൂപ്രണ്ടുമാരായി പോകേണ്ടവരെയും പരീക്ഷ ജോലിക്ക് നിയോഗിച്ചിരിക്കുന്നതിനാൽ സ്ഥിതി വഷളാവുന്ന അവസ്ഥയുണ്ട്. അത്തരം അധ്യാപകർ കൂടി മാറുന്നതോടെ പരീക്ഷ ജോലിക്ക് ആളെ കണ്ടെത്തുന്ന നടപടി കൂടുതൽ ദുഷ്കരമാവും. കഴിഞ്ഞ വർഷം വരെ പിന്തുടർന്ന മികച്ച പരീക്ഷ സോഫ്റ്റ് വെയറായ എച്ച്.എസ്.ഇ മാനേജർ പിൻവലിച്ച് പുതിയ ഓൺലൈൻ സോഫ്റ്റ് വെയറായ ഐ എക്സാം കൊണ്ടുവന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന ആക്ഷേപമുണ്ട്.
പരീക്ഷ നടത്തിപ്പിന് ഇനിയും അധ്യാപകരെ ചുമതലപ്പെടുത്താനുള്ള സ്കൂളുകളുടെ കാര്യം അതത് വിഷയങ്ങളിലെ ജില്ലതല ചീഫുമാരെ ഏൽപിച്ച് ബോർഡ് ഒാഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യക്തതയില്ലാത്ത നിയമനമാവും ഇത് മൂലം ഉണ്ടാവുകയെന്നും യാത്രാബത്ത ഇനത്തിൽ അധിക ബാധ്യത സർക്കാറിന് വരുത്തുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.