പ്ലസ്​ ടു പരീക്ഷയിലെ തിരിമറി: അധ്യാപകൻെറ വാദം പൊളിയുന്നു

കോ​ഴി​ക്കോ​ട്:​ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി പ​രീ​ക്ഷ​യ െ​ഴു​തി​ നൽകിയ സം​ഭ​വ​ത്തി​ൽ അധ്യാപകൻെറ വാദം പൊളിയുന്നു. പഠനവൈകല്യമുള്ള വിദ്യാർഥികളെ സഹായിക്കുകയാണ്​ താൻ ച െയ്​തതെന്ന അധ്യാപകൻ നിഷാദിൻെറ വാദത്തിനെതിരെ സ്​കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക രംഗത്തെത ്തി. പ്ലസ്​ ടുവിൽ പഠനവൈകല്യമുള്ള കുട്ടികൾ ഇല്ലെന്നും പ്ലസ്​ വണ്ണിലാണ്​ ഒരു ഭിന്ന​േ​ശഷിക്കാരനായ വിദ്യാർഥിയുള ്ളതെന്നും അധ്യാപിക ഷീന വ്യക്തമാക്കി.

പ്ലസ്​ വണ്ണിന്​ അൽപം മാർക്ക്​ കുറവാണെന്നതല്ലാതെ തനിക്ക്​ പഠനവൈകല്യങ്ങളൊന്നും ഇല്ലെന്ന്​ അധ്യാപകൻ പരീക്ഷ എഴുതിയതിനെ തുടർന്ന്​ പരീക്ഷാഫലം ലഭിക്കാത്ത വിദ്യാർഥികളിലൊരാൾ പറഞ്ഞു. അധ്യാപകൻ പരീക്ഷ എഴുതിയത്​ തൻെറ ആവശ്യപ്രകാരമല്ല. തൻെറ പരീക്ഷ അധ്യാപകൻ എഴുതിയ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ്​​ അറിയുന്നത്​. പരീക്ഷ ഫലം വൈകുന്നതിനെ കുറിച്ച്​ചോദിച്ചപ്പോൾ സ​ാ​ങ്കേതിക പ്രശ്​നമാണെന്നാണ്​ പ്രിൻസിപ്പൽ പറഞ്ഞത്​. അധ്യാപകനെ കണ്ടിട്ടുണ്ട്​ എന്നല്ലാതെ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. നന്നായി പഠിച്ചിട്ടാണ്​ പരീക്ഷ എഴുതിയത്​. വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.

ക്രമക്കേട്​ കണ്ടെത്തിയ ശേഷം ഹയർസെക്കൻഡറി വകുപ്പ്​ നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. ​അന്ന്​ രേഖാമൂലം നൽകിയ മൊഴിയിൽ പഠനവൈകല്യ​ത്തെ കുറിച്ച്​ പറഞ്ഞിരുന്നില്ല. നാല്​ വിദ്യാർഥികൾക്കായി പരീക്ഷയെഴുതിൽ നൽകിയതിന്​ പുറമെ 32 വിദ്യാർഥികളുടെ ഉത്തരക്കടലാസ്​ തിരുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പ​രീ​ക്ഷ എ​ഴു​തി ന​ൽ​കി​യ നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ​യു​ടെ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യി​രു​ന്ന നി​ഷാ​ദ്​ വി. ​മു​ഹ​മ്മ​ദ്, ചീ​ഫ്​ സൂ​പ്ര​ണ്ടും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി. ​റ​സി​യ, ഡെ​പ്യൂ​ട്ടി ചീ​ഫ്​ സൂ​പ്ര​ണ്ട്​ ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​രെ വ്യാ​ഴാ​ഴ്​​ച സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തി​രു​ന്നു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​സെ​ക്ര​ട്ട​റി ഡോ. ​വി​വേ​കാ​ന​ന്ദ​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു സസ്​പെൻഷൻ. സം​ഭ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​ർ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​റി​ലേ​ക്ക്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചതിൻെറ അടിസ്ഥാനത്തിൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ​ ഉ​ത്ത​ര​വിട്ടിട്ടുണ്ട്​.

സ്​കൂളിൽ നടന്നതെന്താണെന്ന്​ അന്വേഷിക്കുകയും അന്വേഷണ റി​പ്പോർട്ടിൻെറ വെളിച്ചത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​ അറിയിച്ചു. ഇത്തരം വിഷയങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - higher secondary teacher exam cheating; fake argument revealed -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.