പ്ലസ് ടു പരീക്ഷയിലെ തിരിമറി: അധ്യാപകൻെറ വാദം പൊളിയുന്നു
text_fieldsകോഴിക്കോട്: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി പരീക്ഷയ െഴുതി നൽകിയ സംഭവത്തിൽ അധ്യാപകൻെറ വാദം പൊളിയുന്നു. പഠനവൈകല്യമുള്ള വിദ്യാർഥികളെ സഹായിക്കുകയാണ് താൻ ച െയ്തതെന്ന അധ്യാപകൻ നിഷാദിൻെറ വാദത്തിനെതിരെ സ്കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക രംഗത്തെത ്തി. പ്ലസ് ടുവിൽ പഠനവൈകല്യമുള്ള കുട്ടികൾ ഇല്ലെന്നും പ്ലസ് വണ്ണിലാണ് ഒരു ഭിന്നേശഷിക്കാരനായ വിദ്യാർഥിയുള ്ളതെന്നും അധ്യാപിക ഷീന വ്യക്തമാക്കി.
പ്ലസ് വണ്ണിന് അൽപം മാർക്ക് കുറവാണെന്നതല്ലാതെ തനിക്ക് പഠനവൈകല്യങ്ങളൊന്നും ഇല്ലെന്ന് അധ്യാപകൻ പരീക്ഷ എഴുതിയതിനെ തുടർന്ന് പരീക്ഷാഫലം ലഭിക്കാത്ത വിദ്യാർഥികളിലൊരാൾ പറഞ്ഞു. അധ്യാപകൻ പരീക്ഷ എഴുതിയത് തൻെറ ആവശ്യപ്രകാരമല്ല. തൻെറ പരീക്ഷ അധ്യാപകൻ എഴുതിയ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരീക്ഷ ഫലം വൈകുന്നതിനെ കുറിച്ച്ചോദിച്ചപ്പോൾ സാങ്കേതിക പ്രശ്നമാണെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. അധ്യാപകനെ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. നന്നായി പഠിച്ചിട്ടാണ് പരീക്ഷ എഴുതിയത്. വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയർസെക്കൻഡറി വകുപ്പ് നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നൽകിയ മൊഴിയിൽ പഠനവൈകല്യത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. നാല് വിദ്യാർഥികൾക്കായി പരീക്ഷയെഴുതിൽ നൽകിയതിന് പുറമെ 32 വിദ്യാർഥികളുടെ ഉത്തരക്കടലാസ് തിരുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പരീക്ഷ എഴുതി നൽകിയ നീലേശ്വരം ഹയർ സെക്കൻഡറിയിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനും പരീക്ഷയുടെ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ്, ചീഫ് സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലുമായ വി. റസിയ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.കെ. ഫൈസൽ എന്നിവരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
ഹയർ സെക്കൻഡറി പരീക്ഷാസെക്രട്ടറി ഡോ. വിവേകാനന്ദെൻറ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. സംഭവത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ സമഗ്ര അന്വേഷണത്തിന് സർക്കാറിലേക്ക് ശിപാർശ സമർപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
സ്കൂളിൽ നടന്നതെന്താണെന്ന് അന്വേഷിക്കുകയും അന്വേഷണ റിപ്പോർട്ടിൻെറ വെളിച്ചത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇത്തരം വിഷയങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.