വി. ​ശി​വ​ൻ​കു​ട്ടി

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർവിസ്​ ഇടവേള ഒഴിവാക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്​ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ സ്കൂ​ളു​ക​ളി​ൽ നി​ന്ന്​ വി​ടു​ത​ൽ ചെ​യ്തി​ട്ടും ​ജോ​യി​ൻ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്ക്​ സ​ർ​വി​സ്​ ഇ​ട​വേ​ള​യി​ല്ലാ​ത്ത വി​ധം ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

മു​ന്നൂ​റോ​ളം അ​ധ്യാ​പ​ക​രാ​ണ്​ വി​ടു​ത​ൽ ചെ​യ്യു​ക​യും പു​തി​യ സ്കൂ​ളി​ൽ​ ജോ​യി​ൻ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രു​മാ​യു​ള്ള​ത്. ഇ​വ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ വൈ​കാ​തെ വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ ​നേ​ര​ത്തെ നി​ർ​ദേ​ശി​ച്ച സ്കൂ​ളു​ക​ളി​ൽ ത​ന്നെ​യാ​ണ്​ പ​രീ​ക്ഷ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Higher Secondary Transfer; Service interruption will be avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.