ഹൈറിച്ച് തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11.91 കോടി നിക്ഷേപിച്ചെന്ന് ഇ.ഡി

കൊച്ചി: തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ചാർട്ടേഡ് അക്കൗണ്ടൻറ് തൃശൂർ സ്വദേശി പ്രശാന്ത് പി. നായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥാപന അക്കൗണ്ടിൽനിന്ന് 11.91 കോടി രൂപ കൈമാറിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. ഹൈറിച്ചിനെതിരായ ഇ.ഡി അന്വേഷണത്തിന്‍റെ ഭാഗമായി തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യംചെയ്ത് പ്രശാന്ത് നായർ നൽകിയ ഹരജിയിലാണ് ഇ.ഡിയുടെ വിശദീകരണം.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കണമെന്നും അന്വേഷണം തടയണമെന്നുമാണ് പ്രശാന്തിന്‍റെ ഹരജിയിലെ ആവശ്യം. ഹൈറിച്ച് നടത്തിയ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പറയുന്നു. അതേസമയം, അഞ്ച് ദിവസത്തിനകം ഇ.ഡി മുമ്പാകെ ഹരജിക്കാരൻ ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സമൻസ് നൽകിയാൽ ഹാജരാകാതിരിക്കാനാവില്ലെന്നും വാക്കാൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Highrich Online Shoppe scam: ED says 11.91 crore deposited in chartered accountant's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.