കോഴിക്കോട്: ശിരോവസ്ത്ര നിരോധനമുൾപ്പെടെ മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനുമെതിരെ നടക്കുന്ന ആസൂത്രിത അക്രമണങ്ങൾക്കെതിരെ നാളെ കോഴിക്കോട് ബീച്ചിൽ പ്രതിഷേധസംഗമം നടക്കും. 'മുസ്‍ലിമ കലക്റ്റീവി'ന്റെ നേതൃത്വത്തിലാണ് ഫെബ്രുവരി 13ന് പരിപാടി സംഘടിപ്പിക്കുന്നത്.
കെ.ഇ.എൻ, സമീർ ബിൻസി, ആയിഷ റെന്ന, റാനിയ സുലൈഖ, ലദീദ ഫർസാന, നിഷാദ് റാവുത്തർ, ഫാത്തിമ സഹ്‌റ ബത്തൂൽ, മജിസിയ ബാനു, സെബ ഷിറിൻ, അലൻ ഷുഹൈബ്, താഹ ഫസൽ, ഗാർഗി എച്ച്, ഷമീമ സക്കീർ, നിമിഷ സലീം, റഈസ് ഹിദായ, അംബിക മറുവാക്ക്, നസീമ തുടങ്ങിയവർ സംബന്ധിക്കും.
ഇന്ത്യയിൽ ശക്തിപ്പെടുന്ന മുസ്‍ലിം വിരുദ്ധതക്കും മുസ്‍ലിംകൾക്ക് നേരെയുള്ള വർഗീയ അക്രമണങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി മുസ്‍ലിം സ്ത്രീ ആക്ടിവിസ്റ്റുകളും ഗവേഷക വിദ്യാർത്ഥികളും വിദ്യാർത്ഥി നേതാക്കളുമടങ്ങുന്നവർ രൂപം കൊടുത്ത കൂട്ടായ്മയാണ് 'മുസ്‍ലിമ കലക്റ്റീവ്'. സമകാലിക ഇന്ത്യയിലെ അടിച്ചമർത്തലുകൾക്കെതിരെ മുസ്ലിം സ്ത്രീകളോട് ഐക്യപ്പെട്ട് രാഷ്ട്രീയ-പൗരാവകാശ-സ്ത്രീ അവകാശ പ്രവർത്തകരും മാധ്യമങ്ങളും പൗരസമൂഹവും മുന്നോട്ട് വരേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.