ന്യൂഡൽഹി: രാജ്യത്തെ ബിരുദ കോഴ്സുകളിൽ ഹിന്ദി നിർബന്ധിത പഠനവിഷയമാക്കാനുള്ള നീ ക്കത്തിൽനിന്നു യൂനിവേഴ്സ്റ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) പിന്മാറണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ രാജ്യത്ത് പലയിടത്തും ജനങ്ങൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ യു.ജി.സിയുടെ തീരുമാനം വിചിത്രമാണെന്നും സി.പി.എം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം വെടിഞ്ഞ് വ്യക്തത വരുത്തണം. നമ്മുടെ രാജ്യം വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒന്നാണ്. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന മുഴുവൻ കേന്ദ്രങ്ങളും ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള യു.ജി.സി സർക്കുലർ പിൻവലിപ്പിക്കാൻ മുന്നോട്ടുവരണമെന്നും സി.പി.എം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.