ജാ​ഷി​ർ ആ​ശു​പ​ത്രി​യി​ൽ

ചുറ്റികകൊണ്ട് തലക്കടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ചാ​ല​ക്കു​ടി: വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​ത്തെ തു​ട​ർ​ന്ന് പു​റ​ത്തു​നി​ന്നെ​ത്തി​യ യു​വാ​വ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. എ​ലി​ഞ്ഞി​പ്ര ക​രി​പ​റ​മ്പി​ല്‍ ഷാ​ബ​റി​ന്റെ മ​ക​നും ചാ​ല​ക്കു​ടി ഗ​വ. സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​യു​മാ​യ മു​ഹ​മ്മ​ദ് ജാ​ഷി​റി​നാ​ണ് (17) പ​രി​ക്കേ​റ്റ​ത്.

കു​റ​ച്ചു ദി​വ​സ​മാ​യി ഇ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സ്കൂ​ളി​ലും പ​രി​സ​ര​ത്തും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ലും ചാ​ല​ക്കു​ടി സൗ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​വ​ർ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. മു​ഹ​മ്മ​ദ് ജാ​ഷി​ർ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് മ​റ്റൊ​രു വി​ദ്യാ​ർ​ഥി മാ​മ്പ്ര ഭാ​ഗ​ത്തു​ള്ള ഒ​രു യു​വാ​വി​നെ​യും കൂ​ട്ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 28ന് ​സ്കൂ​ളി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലും അ​ടി​പി​ടി​യു​ണ്ടാ​യി.

ഇ​തി​നി​ട​യി​ലാ​ണ് പു​റ​ത്തു​നി​ന്നെ​ത്തി​യ യു​വാ​വ് ജാ​ഷി​റി​ന്റെ ത​ല​ക്ക് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച​ത്. ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ്. ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി.

സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ക്കൊ​പ്പം ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ചാ​ല​ക്കു​ടി പൊ​ലീ​സ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജു​വ​നൈ​ല്‍ കോ​ട​തി പ്ര​തി​ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യും ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.

Tags:    
News Summary - hit on the head with a hammer- Plus Two student seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.