തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽനിന്ന് ഭവനവായ്പക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമാണത്തിനും വീട് വാങ്ങുന്നതിനും അർഹതക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.
സർക്കാർ/അർധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിരവരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കോർപറേഷൻ വെബ്സൈറ്റിൽനിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം.
പൂർണ രേഖകളോടെ സമർപ്പിക്കുന്ന അപേക്ഷയേ പരിഗണിക്കൂ. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ www.hpwc.kerala.gov.in-ൽ. ഫോൺ: 0471-2347768, 0471-2347156,7152,7153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.