തിരുവനന്തപുരം: പൊലീസ് സേനയിലെ ക്രമക്കേടിനെയും അഴിമതിയെയും ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ സി.എ.ജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. സി.എ.ജി ചൂണ്ടിക്കാട്ടിയത് പോലെ തോക്കുകളും വെടിയുണ്ടകള ും നഷ്ടപ്പെട്ടില്ലെന്ന റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. പിഴവ് കണക്കില്‍ മാത്രമാണ്. വെടിയുണ്ടകളുടെ കാര്യത്തില്‍ ദീര്‍ഘകാലത്തെ കണക്കെടുപ്പ് വേണം. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ കര്‍ശനമായി നടപ ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് സംഭവം അന്വേഷിച്ച് മുഖ്യമ ന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.
പൊലീസിന് ഉപകരണങ്ങള്‍ വാങ്ങിയതിൽ ക്രമക്കേട് നടന്നോ വാ ഹനങ്ങൾ വാങ്ങിയത് മാനദണ്ഡപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാനുവലും കേന്ദ്ര വിജിലൻസ് കമീഷൻ മാർഗ നിർദേശങ്ങളും ലംഘിച്ചതായാണ് സി.എ.ജി കണ്ടെത്തൽ. വില നിശ്ചയിക്കുന്നതിൽ നാല് സന്ദർഭങ്ങളിലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും വിൽപനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ ധനനഷ്ടമുണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നതിനെ തുടർന്ന് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടുേപാകാനായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും ആദ്യ തീരുമാനം.
അന്വേഷിക്കേണ്ടന്ന് വിജിലൻസ്
തിരുവനന്തപുരം: പൊലീസ് സേനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കേണ്ടതില്ലെന്ന് വിജിലൻസ്. ഡി.ജി.പി ഉൾപ്പെടെയുള്ളവർക്കെതിരായ ആക്ഷേപങ്ങളുടെ അേന്വഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്.
ഭരണഘടന സ്ഥാപനമായ സി.എ.ജിയുടെ കണ്ടെത്തലുകൾ പരിശോധിക്കേണ്ട ചുമതല നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. നിയമപ്രകാരം നിയമസഭാസമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല. പൊലീസിൽ അഴിമതി നടന്നെന്ന് പറയേണ്ടത് സർക്കാറാണ്. കാലഘട്ടത്തിന് അനുയോജ്യമായി മാറ്റങ്ങൾ ഭരണസിരാകേന്ദ്രങ്ങളിൽ നടപ്പാക്കണമെങ്കിൽ ചില സന്ദർഭങ്ങളിൽ നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കേണ്ടി വരും.
ഇതൊക്കെ അഴിമതി ആണെന്ന് കണക്കാക്കിയാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും ശരിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സി.ബി.ഐ അന്വേഷണമില്ല
കൊച്ചി: പൊലീസ് സേനയുടെ ആയുധങ്ങളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. സ്പെഷൽ ആംഡ് ഫോഴ്സ് ബറ്റാലിയനിൽനിന്ന് 25 റൈഫിളും 12,061 തിരകളും കാണാതായ സംഭവം ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ആരോപണങ്ങൾക്ക് പിൻബലമേകുന്ന രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും ഹരജി അപക്വമാണെന്നും വിലയിരുത്തിയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.