ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ ടിപ്പർ ലോറിയിടിച്ച് വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

കാഞ്ഞാണി (തൃശൂർ): ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ആനക്കാട് പളിത്തറ ശശിയുടെ ഭാര്യ ഷീജ (55) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ പിന്നിൽ വന്ന ടിപ്പർ ബൈക്കിൽ ഇടിക്കുകയും വീട്ടമ്മ താഴെ വീഴുകയുമായിരുന്നുവെന്ന് പറയുന്നു. മക്കൾ : അഖിൽ, ഐശ്വര്യ. മരുമകൻ: സതീഷ്.

ടിപ്പറിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി ഷീജ സംഭവസ്ഥലത്ത് മരിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അന്തിക്കാട് എസ്.എച്ച്.ഒ പി.കെ ദാസ്, സബ് ഇൻസ്പെക്ടർ ഹബീബ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഷീജ തൊഴിലുറപ്പ് തൊഴിലാളിയാണ്.

Tags:    
News Summary - Housewife met a tragic end when she was hit by a tipper lorry while riding a bike with her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.