ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ എന്തു ചെയ്യും? വഴിയുണ്ട്​

തിരുവനന്തപുരം: ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്ത നിരവധി തദ്ദേശ സ്​ഥാപനങ്ങളാണ്​ ഇത്തവണത്തെ തെരഞ്ഞെടുപ്പി​െൻറ ബാക്കിപത്രം. ഇത്തരം തദ്ദേശ സ്​ഥാപനങ്ങളെ ആര്​ നയിക്കും എന്നതാകും ഇനിയുള്ള ദിവസങ്ങളിലെ ചൂടുള്ള ചർച്ച. കാലുവാരലും കുതികാൽ വെട്ടും കുതിരക്കച്ചവടവും യഥേഷ്​ടം നടക്കും. വിമതർക്കും സ്വതന്ത്രർക്കും താരപരിവേഷം ലഭിക്കും.

ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആര്​ അധ്യക്ഷരാകും എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ കൃത്യമായ ഉത്തരമുണ്ട്​. വിജയിയെ തീരുമാനിക്കുന്നതുവരെ അംഗങ്ങൾക്കിടയിൽ വോ​ട്ടെടുപ്പ്​ ആവർത്തിക്കുക എന്നതാണ്​ ഒന്നാമത്തെ പോംവഴി. അതും നടന്നില്ലെങ്കിൽ നറുക്കെടുപ്പ്​ നടത്തും.

സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ മാർഗനിർദേശം:

ആവശ്യമെങ്കിൽ ഒന്നിലേറെ തവണ വോ​െട്ടടുപ്പ്​ നടത്തും. വിജയിയെ തീരുമാനിക്കുന്നതുവരെ വോ​ട്ടെടുപ്പ്​ ആവർത്തിക്കും.

രണ്ട്​ സ്​ഥാനാർഥികളേ ഉള്ളൂവെങ്കിൽ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ട്​ തുല്യമായാൽ യോഗത്തിൽ തന്നെ നറ​ുക്കെടുത്ത്​ തീരുമാനിക്കും.

രണ്ടിലധികം സ്​ഥാനാർഥികളുണ്ടെങ്കിൽ ഒരാൾക്ക്​ മറ്റെല്ലാവർക്കും കൂടി കിട്ടിയ വോട്ടിനേക്കാൾ വോട്ട്​ കിട്ടിയാൽ വിജയിക്കും.

സ്​ഥാനാർഥികൾ രണ്ടിലധികമാവുകയും ആദ്യ വോ​െട്ടടുപ്പിൽ ഒരാൾക്കും ജയിക്കാൻ വേണ്ട വോട്ട്​ കിട്ടാതിരിക്കുകയും ചെയ്​താൽ കുറച്ച്​ വോട്ട്​ ലഭിച്ചയാളെ തെരഞ്ഞെടുപ്പിൽനിന്ന്​ ഒഴിവാക്കും. ​​

ഒരു സ്​ഥാനാർഥിക്ക്​ ശേഷിക്കുന്ന സ്​ഥാനാർഥിയേക്കാളോ ശേഷിക്കുന്ന സ്​ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാളോ കൂടുതൽ സാധുവായ വോട്ട്​ ലഭിക്കുന്നതുവരെ വോ​െട്ടടുപ്പ്​ നടത്തും. ഏറ്റവും കുറച്ച്​ വോട്ട്​ കിട്ടുന്നവരെ ഒഴിവാക്കിയാകും വോ​െട്ടടുപ്പ്​ തുടരുക.

ഒന്നിലധികം വോ​െട്ടടുപ്പ്​ നടത്തേണ്ടി വരു​േമ്പാൾ ഒാരോ ഘട്ടത്തിലും വ്യത്യസ്​ത നിറം ബാലറ്റ്​ പേപ്പർ ഉപയോഗിക്കണം. അവ ഏത്​ ഘട്ടത്തിലാണ്​ ഉപയോഗിച്ചതെന്ന്​ രേഖപ്പെടുത്തുകയും വേണം.

മേയർമാരെ 28നറിയാം; പഞ്ചായത്ത്​ പ്രസിഡൻറുമാരെ 30ന്​ തെരഞ്ഞെടുക്കും

മേയർ/ചെയർമാൻ തെരഞ്ഞെടുപ്പ്​ ഡിസംബർ 28ന്​ രാവിലെ 11നും വൈസ്​ ചെയർമാൻ/ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്​ ഉച്ചക്ക്​ ശേഷം രണ്ടിനും നടക്കും. ​ഗ്രാമ-ബ്ലോക്ക്​-ജില്ല പഞ്ചായത്ത്​ പ്രസിഡൻറുമാരുടെ തെരഞ്ഞെടുപ്പ്​ ഡിസംബർ 30ന്​ രാവിലെ 11നും വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഉച്ചക്കുശേഷം രണ്ടിനും നടത്തും.

​വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതി​െയങ്കിലും ഹാജരായില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിവസ​ത്തേക്ക്​ മാറ്റും. അതിൽ ക്വാറം നോക്കാതെ തെരഞ്ഞെടുപ്പ്​ നടക്കും. അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ്​ ഒാപൺ ബാലറ്റ്​ വഴിയാണ്​. ​േവാട്ട്​ രേഖപ്പെടുത്തുന്ന അംഗം ബാലറ്റ്​ പേപ്പറി​െൻറ പുറകുവശത്ത്​ പേരും ഒപ്പും രേഖപ്പെടുത്തണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.