കൊച്ചി: നിയമസഭാംഗമായി അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കൊച്ചി കായലിൽ കൂറ്റൻ ബാനർ സ്ഥാപിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
100 അടി നീളവും ആറ് അടി വീതിയും ഉള്ള ബാനറാണ് കായലോളങ്ങൾക്കൊപ്പം ഒഴുകിയത്. തമ്മിൽ ബന്ധിപ്പിച്ച 10 ഇൻലാൻഡ് വള്ളങ്ങളിലായി പ്രവർത്തകർ അണിനിരന്നു.
മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന് അഭിമുഖമായി കായലിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ ഒരുമണിക്കൂറോളം നിലയുറപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മണി ഫ്ലാഗ് ഓഫ് ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി വി.കെ. തങ്കരാജ്, കെ.എസ്.യു സംസ്ഥാന മുൻ സെക്രട്ടറി ജോൺസൺ മാത്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയി, കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, നഗരസഭ കൗൺസിലർമാരായ ജോസഫ് അലക്സ്, എം.ജി. അരിസ്റ്റോട്ടിൽ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു.
കോട്ടയത്ത് നടന്ന ആഘോഷങ്ങളുടെ തത്സമയ ദൃശ്യങ്ങൾ ഡി.സി.സി ഓഫിസിന് മുന്നിൽ പ്രദർശിപ്പിച്ചു.
മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, കെ.പി.സി.സി സെക്രട്ടറിമാരായ ടോണി ചമ്മണി, എം.ആർ. അഭിലാഷ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, പി.ഡി. മാർട്ടിൻ, കെ.വി.പി. കൃഷ്ണകുമാർ, െഡപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.