ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ വേട്ട; ഒരാൾ പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തിയ 972.210 ഗ്രാം സ്വർണവുമായി തൃശൂർ ചോരൂർ സ്വദേശി സനോജിനെ (39) ബുധനാഴ്ച ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇയാളെ ജി.എസ്.ടി എൻഫോഴ്സ്മെന്‍റിന് കൈമാറി.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് ചെന്നൈ -മംഗലാപുരം എക്സ്പ്രസിൽ നിന്ന് സ്വർണം കണ്ടെടുത്തത്. 871 ഗ്രാം 24 കാരറ്റ് തങ്കക്കട്ടിയും 100 ഗ്രാം ആഭരണങ്ങളുമാണ് കണ്ടെടുത്തത്. ചെന്നൈയിൽനിന്ന് ട്രെയിൻ വഴി തൃശൂരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് സനോജ് മൊഴി നൽകി. പിടികൂടിയ സ്വർണത്തിന് പൊതു വിപണിയിൽ 50 ലക്ഷത്തോളം രൂപ വില വരും. 

Tags:    
News Summary - Huge gold hunt at Olavakode railway station; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.