കൽപറ്റ: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ഇന്ത്യൻ പാർലമെൻറ് പാസാക്കിയ പോക്സോ നിയമം നിലവിൽ വന്നിട്ട് 10 വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കുറവില്ല.
ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഓരോ വർഷവും വർധിച്ചുവരുന്ന പോക്സോ കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.