യു.ഡി.എഫിന് വോട്ടുചെയ്തവരും മനുഷ്യ മഹാശൃംഖലയിൽ കണ്ണികളായി -കെ. മുരളീധരൻ

കോഴിക്കോട് യു.ഡി.എഫിന് വോട്ടുചെയ്ത ആളുകളും ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണി ചേർന്നിട്ടുണ്ടെ ന്ന്​ കെ. മുരളീധരന്‍ എംപി. ഭയന്നുപോയ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും താനടക ്കം ജയിച്ചത്​ ആ മനുഷ്യരുടെ വോട്ടുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

താമരക്കുമ്പിളില്‍ അല്ല മമ ഹൃദയമെന്ന് അ ദ്ദേഹം പറഞ്ഞു. രാഷ്​ട്രീയ ജീവിതത്തിൽ ഒരിക്കലും അ​ങ്ങനൊരു ചിന്ത ഉണ്ടായിട്ടില്ല. കെ.പി.സി.സി പട്ടികയില്‍ യുവാക ്കളും സ്ത്രീകളും കുറഞ്ഞത് ന്യൂനതയായെന്നും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധര​​​​െൻറ വിമര്‍ശനം.

കെ.പി.സി.സി പുനഃസംഘടന പട്ടികയെ കുറിച്ച്​ വിമർശിച്ചത്​ രാഷ്​ട്രീയകാര്യ സമിതി വിളിച്ചു ചേർക്കാത്തതിനാലാണന്നും അഞ്ച്​ മാസത്തോളമായി സമിതി വിളിച്ചു ചേർക്കാത്തത്​ ത​​​​െൻറ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ്​ നേതൃത്വത്തിൽ നടന്ന മനുഷ്യ മഹാശൃംഖലയില്‍ കലാ, സാഹിത്യ, സാംസ്ക്കാരിക രംഗത്ത പ്രമുഖരും എ.പി, ഇ.കെ വിഭാഗം സുന്നികളും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ കണ്ണികളായി.


Tags:    
News Summary - human chain; udf voters also joined; k muraleedharan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.