കൊച്ചി: യു.കെ.ജി വിദ്യാർഥിയെക്കൊണ്ട് സ്കൂൾ അധികൃതർ ഛർദി കോരിെച്ചന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. എറണാകുളം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിരത്തിനെതിരെയാണ് മാതാപിതാക്കളുടെ പരാതി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ച നാലര വയസ്സുകാരനെക്കൊണ്ട് അധ്യാപിക ഇത് കോരിച്ചെന്ന് ഇവർ ആരോപിച്ചു. പാത്രത്തിലേക്കാണ് അവശിഷ്ടം വീണത്. കുട്ടിയുടെ വസ്ത്രത്തിലും പാത്രത്തിനോട് ചേർന്നുണ്ടായിരുന്ന തുണിയിലും ഛർദി വീണു. ഇതുകണ്ട അധ്യാപിക കുട്ടിയെെക്കാണ്ടുതന്നെ പാത്രം എടുപ്പിക്കുകയും തുണി കഴുകിക്കുകയും ചെയ്തു.
ഉച്ചഭക്ഷണത്തോടൊപ്പം ഛർദി വീണ പാത്രവും നനഞ്ഞ തുണിയും എടുത്തുെവപ്പിച്ചു. ഇതേ ഭക്ഷണമാണ് ഉച്ചക്ക് കഴിക്കാൻ നൽകിയത്. അനാരോഗ്യം അനുഭവപ്പെട്ട കുട്ടിക്ക് വൈദ്യസഹായം നൽകാനോ വീട്ടിൽ അറിയിക്കാനോ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പിതാവ് ആർ. അജേഷ് പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ബാഗിൽനിന്ന് ദുർഗന്ധം വന്നതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.
സ്കൂളുമായി ബന്ധപ്പെട്ടപ്പോൾ സംഭവം അവർ സ്ഥിരീകരിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ല. സംഭവം അറിഞ്ഞ മനുഷ്യാവകാശ കമീഷൻ സ്കൂൾ അധികൃതർക്കെതിരെ സ്വമേധയ കേസെടുക്കുകയായിരുന്നു. ഒരു അധ്യാപകെൻറയും ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലാത്ത നടപടിയാണിതെന്ന് അധ്യക്ഷൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.