കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജാതിത്തോട്ടത്തിൽ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി.
തമിഴ്നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനുമിടയിലാണ് കൊലപാതകം നടന്നത്. അതിനു ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
ആറ് വർഷത്തോളമായി കാലടിയിൽ താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടെ ഭാര്യയുമായി തർക്കമുണ്ടാവുകയും മഹേഷ് ഭാര്യയെ ജാതിത്തോട്ടത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.