ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും ഒമ്പത് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന ഭർത്താവിന് ഇരട്ട ജീവ പര്യന്തം കഠിന തടവും ഒമ്പത് ലക്ഷം രൂപ പിഴയും. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ, അമ്പിളി (33) ആണ് കൊല്ലപ്പെട്ടത്. 2017 ഫെബ്രുവരി 10ന് വെളുപ്പിന് കല്ലമ്പലം, നാവായിക്കുളം, ചിറ്റായ്ക്കോട്, ഉദയഗിരി റോഡിലുള്ള ബീന ഭവൻ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജിയെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂൻ മോഹൻ ശിക്ഷിച്ചത്. അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജി യുമായി അകന്ന് കഴിയുകയായിരുന്നു അമ്പിളി. അജിക്കെതിരെ പൊലീസിൽ പരാതി കൊടുത്തിരുന്നു. അജിയെ ഭയന്ന് ചിറ്റയേക്കാടുള്ള  കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളി.

2017 ഫെബ്രുവരി 10 ന് രാവിലെ 5.30 ന് വീട്ടിൽ അതിക്രമിച്ചു കയറി അജി കൂടെ ചെല്ലാൻ നിർബന്ധിച്ചു. കൂടെ ചെല്ലാതിരുന്ന അമ്പിളി തയാറായില്ല. തുടർന്ന് അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ അമ്പിളി 2017 ഫെബ്രുവരി 15 ന് മരണപ്പെട്ടു. ഈ കേസിലെ ശിക്ഷ വിധിച്ചത്.

പ്രതി പിഴ ഒടുക്കുകയാണെങ്കിൽ തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കൾക്കും തുല്യമായി വീതിക്കുവാൻ കോടതി വിധിച്ചു.പ്രോസീക്യൂഷൻ വേണ്ടി അഡ്വ. കെ. വേണി. കോടതിയിൽ ഹാജരായി. 

Tags:    
News Summary - Husband who killed his wife by pouring petrol on her and set her on fire gets double life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.