തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച നടക്കും. പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47), ഫൈസലിനെ കുത്തിയതെന്ന് പറയപ്പെടുന്ന തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26) എന്നിവരെയാണ് ഉച്ചക്ക് 2.30ന് തിരൂര്‍ സബ്ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.
സംഭവത്തിന്‍െറ ദൃക്സാക്ഷികളായ ആറുപേരാണ് ബിബിനെ തിരിച്ചറിയാനുള്ളത്. സംഭവശേഷം ഒളിവിലായിരുന്ന ബിബിനെ മൈസൂരുവിലെ ഫര്‍ഗൂരിലെ ഫാം ഹൗസില്‍ വെച്ച് ഫെബ്രുവരി ആറിനാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.