ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ.
എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ലെന്ന് അനുഭവങ്ങളുണ്ട്. മോശം അനുഭവം പലരില്‍ നിന്നുമുണ്ടായിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്. എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരന്‍ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്.- വെള്ളാപ്പള്ളി പറഞ്ഞു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോൽപ്പിക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ ദൂതനാണെന്ന് അവകാശപ്പെട്ട് ഒരാൾ തന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തെ അയച്ചത് ഉമ്മൻചാണ്ടിയാണോ എന്നറിയില്ല. പക്ഷെ അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.