ഏഴാം ദിവസം നെഗറ്റീവായാൽ ജോലിക്ക്​ ഹാജരാകണം; ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് ക്വാ​റ​ൻ​റീ​ൻ സ്‌​പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏ​ഴു​ദി​വ​സ​മാ​ക്കി ഉ​ത്ത​ര​വ്. പോ​സി​റ്റീ​വാ​യ​വ​രും പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രും പൊ​തു​അ​വ​ധി ഉ​ൾ​പ്പെ​ടെ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞ് ടെ​സ്​​റ്റ്​ ചെ​യ്ത് നെ​ഗ​റ്റീ​വാ​യാ​ൽ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ​യോ ത​ദ്ദേ​ശ വ​കു​പ്പി​​െൻറ​യോ സാ​ക്ഷ്യ​പ​ത്ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കും.

പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ വ​ന്ന​യാ​ൾ മൂ​ന്നു​മാ​സ​ത്തി​നി​ടെ കോ​വി​ഡ് മു​ക്ത​നാ​യ​താ​ണെ​ങ്കി​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. ഇ​വ​ർ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടും ഓ​ഫി​സി​ൽ ഹാ​ജ​രാ​കു​ക​യും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ടു​ക​യും വേ​ണം. കോ​വി​ഡ് മൂ​ർ​ച്ഛി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് ആ​ശു​പ​ത്രി രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ കാ​ല​യ​ള​വ് മു​ഴു​വ​ൻ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കും. 

പഞ്ചിങ്​ പുനരാരംഭിച്ചു; ഒാഫിസുകൾ സാധാരണ നിലയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​ട​ക്കം സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചി​ങ്​ പു​ന​രാ​രം​ഭി​ച്ചു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​ഞ്ചി​ങ്. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഹാ​ജ​ർ ബു​ക്ക്​ തു​ട​രാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്​്. സെ​പ്​​റ്റം​ബ​ർ 18 മു​ത​ൽ ശ​നി​യാ​ഴ്​​ച പ്ര​വൃ​ത്തി ദി​വ​സ​വു​മാ​കും. കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഒാ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​ഴ​യ​നി​ല​യി​ലാ​ക്കി​യ​ത്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ശ​നി​യാ​ഴ്​​ച അ​വ​േ​ലാ​ക​ന​യോ​ഗം പ​രി​ഗ​ണി​ക്കും. ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന്​ ക​ഴി​ക്കാ​ൻ അ​നു​മ​തി അ​ട​ക്കം പ​രി​ശോ​ധി​ക്കും. സി​നി​മ തി​യ​റ്റ​ർ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ഹാ​ജ​ർ സം​വി​ധാ​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ 10.15 മു​ത​ൽ വൈ​കു​ന്നേ​രം 5.15 വ​രെ​യാ​യി​രി​ക്കും. മാ​സം 300 മി​നി​റ്റ്​ ഗ്രേ​സ്​ ടൈം ​അ​നു​വ​ദി​ക്കും. ശ​മ്പ​ള സ​ർ​ക്കി​ൾ തീ​യ​തി 16 മു​ത​ൽ അ​ടു​ത്ത​മാ​സം 15 വ​രെ​യാ​യി​രി​ക്കും. ഒാ​ഫി​സി​ൽ വ​രു​േ​മ്പാ​ഴും പോ​കു​േ​മ്പാ​ഴും പ​ഞ്ച്​ ചെ​യ്യ​ണം.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ മ​റ്റൊ​രാ​ൾ​ക്ക്​ കൈ​മാ​റ്റം ചെ​യ്​​ത്​ പ​ഞ്ച്​ ചെ​യ്യാ​ൻ പാ​ടി​ല്ല. പി​ടി​ച്ചാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ക​സ്​​മി​ക അ​വ​ധി​ക​ൾ പ​ത്ത്​ ദി​വ​സ​ത്തി​ന​കം ക്ര​മ​വ​ത്​​ക​രി​ക്ക​ണം. സ്​​പാ​ർ​ക്ക്​ വ​ഴി​യു​ള്ള അ​വ​ധി അ​പേ​ക്ഷ വൈ​കാ​തെ തീ​ർ​പ്പാ​ക്ക​ണം. അ​വ​ധി അ​പേ​ക്ഷി​ക്കാ​തെ ജോ​ലി​ക്ക്​ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ വി​വ​രം ക​ൺ​ട്രോ​ളി​ങ്​ ഒാ​ഫി​സ​ർ എ​സ്​​റ്റാ​ബ്ലി​ഷ്​​മെൻറ്​ സെ​ക്​​ഷ​നെ അ​റി​യി​ക്ക​ണം.​ മാ​സം പ​ത്ത്​ മ​ണി​ക്കൂ​റോ അ​തി​ല​ധി​ക​മോ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്​​താ​ൽ ഒ​രു കോ​മ്പ​ൻ​സേ​ഷ​ൻ ഒാ​ഫ്​ ന​ൽ​കും.

ഇ​തി​ന്​ അ​പേ​ക്ഷി​ക്ക​ണം. എ​ല്ലാ ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും പ​ഞ്ച്​ ചെ​യ്യ​ണം. ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മു​ള്ള പ​ഞ്ചി​ങ്​ ഹാ​ജ​രാ​യി ക​ണ​ക്കാ​ക്കി​ല്ല. ഇ​ത്​ അ​ർ​ഹ​മാ​യ ലീ​വാ​യി മാ​ത്ര​മേ ക്ര​മീ​ക​രി​ക്കൂ. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല സ്​​പാ​ർ​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - If negative on the seventh day, attend work; Ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.