ഏഴാം ദിവസം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം; ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറൻറീൻ സ്പെഷൽ കാഷ്വൽ ലീവ് ഏഴുദിവസമാക്കി ഉത്തരവ്. പോസിറ്റീവായവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധി ഉൾപ്പെടെ ഏഴുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ഓഫിസിൽ ഹാജരാകണം. ആരോഗ്യവകുപ്പിെൻറയോ തദ്ദേശ വകുപ്പിെൻറയോ സാക്ഷ്യപത്രത്തിെൻറ അടിസ്ഥാനത്തിൽ പ്രത്യേക അവധി അനുവദിക്കും.
പ്രാഥമിക സമ്പർക്കപട്ടികയിൽ വന്നയാൾ മൂന്നുമാസത്തിനിടെ കോവിഡ് മുക്തനായതാണെങ്കിൽ ക്വാറൻറീൻ വേണ്ട. ഇവർ കോവിഡ് നിർദേശങ്ങൾ പാലിച്ചും സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫിസിൽ ഹാജരാകുകയും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം. കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്നവർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സ കാലയളവ് മുഴുവൻ പ്രത്യേക അവധി അനുവദിക്കും.
പഞ്ചിങ് പുനരാരംഭിച്ചു; ഒാഫിസുകൾ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: സെക്രേട്ടറിയറ്റ് അടക്കം സർക്കാർ ഒാഫിസുകളിൽ ജീവനക്കാരുടെ പഞ്ചിങ് പുനരാരംഭിച്ചു. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പഞ്ചിങ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഹാജർ ബുക്ക് തുടരാനും നിർദേശിച്ചിട്ടുണ്ട്്. സെപ്റ്റംബർ 18 മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസവുമാകും. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് ഒാഫിസുകളുടെ പ്രവർത്തനം പഴയനിലയിലാക്കിയത്.
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ശനിയാഴ്ച അവേലാകനയോഗം പരിഗണിക്കും. ഹോട്ടലുകളിലിരുന്ന് കഴിക്കാൻ അനുമതി അടക്കം പരിശോധിക്കും. സിനിമ തിയറ്റർ തുറക്കണമെന്ന ആവശ്യവും ശക്തമാണ്.
സെക്രേട്ടറിയറ്റിൽ ഹാജർ സംവിധാനം സാധാരണ നിലയിലാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയായിരിക്കും. മാസം 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും. ശമ്പള സർക്കിൾ തീയതി 16 മുതൽ അടുത്തമാസം 15 വരെയായിരിക്കും. ഒാഫിസിൽ വരുേമ്പാഴും പോകുേമ്പാഴും പഞ്ച് ചെയ്യണം.
തിരിച്ചറിയൽ കാർഡ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്ത് പഞ്ച് ചെയ്യാൻ പാടില്ല. പിടിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കും. ആകസ്മിക അവധികൾ പത്ത് ദിവസത്തിനകം ക്രമവത്കരിക്കണം. സ്പാർക്ക് വഴിയുള്ള അവധി അപേക്ഷ വൈകാതെ തീർപ്പാക്കണം. അവധി അപേക്ഷിക്കാതെ ജോലിക്ക് ഹാജരായില്ലെങ്കിൽ വിവരം കൺട്രോളിങ് ഒാഫിസർ എസ്റ്റാബ്ലിഷ്മെൻറ് സെക്ഷനെ അറിയിക്കണം. മാസം പത്ത് മണിക്കൂറോ അതിലധികമോ അധിക സമയം ജോലി ചെയ്താൽ ഒരു കോമ്പൻസേഷൻ ഒാഫ് നൽകും.
ഇതിന് അപേക്ഷിക്കണം. എല്ലാ െഎ.എ.എസ് ഉദ്യോഗസ്ഥരും പഞ്ച് ചെയ്യണം. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല. ഇത് അർഹമായ ലീവായി മാത്രമേ ക്രമീകരിക്കൂ. ജീവനക്കാരുടെ ഹാജർ നില സ്പാർക്കിൽ ലഭ്യമാകുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.