മെഡിക്കൽ പി.ജി സംവരണം തീരുമാനം വൈകിയാൽ ഒ.ബി.സി വിഭാഗങ്ങൾക്ക്​ സീറ്റ്​ നഷ്​ടമാകും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/​ഡെൻറ​ൽ പി.​ജി സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ൽ ഒ.​ബി.​സി സം​വ​ര​ണം ഉ​യ​ർ​ത്താ​നു​ള്ള ഉ​പ​ദേ​ശ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കി​യാ​ൽ ഇൗ ​വ​ർ​ഷ​വും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ 10​ ശ​ത​മാ​നം സീ​റ്റ്​ നീ​ക്കി​വെ​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 65 ശ​ത​മാ​നം വ​രു​ന്ന ഒ.​ബി.​സി പ​രി​ധി​യി​ലെ സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ആ​കെ ഒ​മ്പ​ത്​ ശ​ത​മാ​ന​മാ​ണ്​ സം​വ​ര​ണം ന​ൽ​കി​യ​ത്.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​വും മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും വ​ന്ന​തോ​ടെ​യാ​ണ്​ വി​ഷ​യ​ത്തി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​ക​ു​പ്പ് ​സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​നി​ൽ​നി​ന്ന്​ ഉ​പ​ദേ​ശം തേ​ടി​യ​ത്. മെ​ഡി​ക്ക​ൽ, ഡെൻറ​ൽ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ നി​ല​വി​ൽ 30 ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണം നി​ല​നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ പി.​ജി സീ​റ്റു​ക​ളി​ൽ സം​വ​ര​ണം ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ൽ ഒ​തു​ക്കി​യ​ത്​. സം​വ​ര​ണം 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന്​ ​ക​മീ​ഷ​ൻ സ​ർ​ക്കാ​റി​ന്​ ഉ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​ മാ​സം പി​ന്നി​ട്ടി​ട്ടും തു​ട​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ഇൗ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും മു​മ്പ്​ പി​ന്നാ​ക്ക ക​മീ​ഷ​െൻറ ഉ​പ​ദേ​ശ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇൗ ​വ​ർ​ഷ​വും ഒ.​ബി.​സി സം​വ​ര​ണം ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങും.

മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​ പി.​ജി പ​രീ​ക്ഷ സെ​പ്​​റ്റം​ബ​ർ 11ന്​ ​ന​ട​ക്കും. ഇ​തി​നു​ മു​മ്പാ​യി സം​സ്ഥാ​ന​ ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രോ​സ്​​പെ​ക്​​ട​സ്​ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. സം​വ​ര​ണ​മു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ്രോ​സ്​​പെ​ക്​​ട​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ക​മീ​ഷ​െൻറ ഉ​പ​ദേ​ശ​ത്തി​ൽ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​ത്തോ​ടെ​യാ​യി​രി​ക്ക​ണം ഉ​ത്ത​ര​വി​റ​ക്കേ​ണ്ട​ത്. നി​ല​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ സ​ർ​വി​സ്​ ക്വോ​ട്ട സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. സാ​മു​ദാ​യി​ക സം​വ​ര​ണ​ത്തി​ന​ക​ത്തു​ത​ന്നെ സ​ർ​വി​സ്​ ക്വോ​ട്ട ക്ര​മ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ സം​വ​ര​ണം അ​ധി​ക​രി​ക്കു​മെ​ന്ന പ്ര​ശ്​​ന​വും ഉ​യ​രാ​നി​ട​യു​ണ്ട്.

നി​ല​വി​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണം മ​റ്റ്​ സം​വ​ര​ണ​ത്തി​ന​ക​ത്ത്​ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ന​ൽ​കു​ന്ന​ത്. ​മെ​ഡി​ക്ക​ൽ/ ഡെൻറ​ൽ ബി​രു​ദ, പി.​ജി കോ​ഴ്​​സു​ക​ളി​ലെ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ 27 ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണ​വും 10​ ശ​ത​മാ​നം മു​ന്നാ​ക്ക സം​വ​ര​ണ​വും (ഇ.​ഡ​ബ്ല്യു.​എ​സ്​) അ​നു​വ​ദി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​തി​നു​ പി​ന്നാ​ലെ പ്ര​വേ​ശ​ന ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി (എം.​സി.​സി) വി​ജ്​​ഞാ​പ​ന​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​ക്കി​യ സം​വ​ര​ണ​​ത്തോ​ടെ എം.​സി.​സി​യും നീ​റ്റ്​ -യു.​ജി പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന ക്വോ​ട്ട​യി​ൽ ഒ.​ബി.​സി സം​വ​ര​ണം ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 428 പി.​ജി സീ​റ്റു​ക​ളി​ൽ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ആ​കെ ല​ഭി​ച്ച​ത്​ 36 സീ​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. 128 സീ​റ്റു​ക​ൾ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ത്. 

Tags:    
News Summary - If the decision on reservation of medical PG is delayed, the OBC sections will lose their seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.