ന്യൂഡൽഹി: കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശ്രീലങ്കക്ക് സമാനമായ അവസ്ഥ കേരളത്തിൽ ഉണ്ടാകും. ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. സിൽവർ ലൈന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സർവേ നിർത്തിവയ്ക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.