തൊടുപുഴ: നഗരസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം കൈവിട്ട് സി.പി.എം.തൊടുപുഴ നഗരസഭയിൽ ആകെ 35ൽ 25 സീറ്റിലും സി.പിഎമ്മാണ് മത്സരിക്കുന്നത്. എന്നാൽ, ഒരുവാർഡിൽ മാത്രമാണ് പാർട്ടി സ്ഥാനാർഥി. ബാക്കി എല്ലാ സീറ്റിലും കുട, ഓട്ടോറിക്ഷ തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരം. രണ്ടാംവാര്‍ഡിലെ സജ്മി ഷിംനാസാണ് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഏക സ്ഥാനാര്‍ഥി.
തൊടുപുഴ നഗരസഭയുടെ ആദ്യ കൗൺസിൽ മുതൽ തുടർച്ചയായി വിജയിക്കുന്ന പാർട്ടി അംഗംപോലും സ്വതന്ത്ര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. നാലിടത്ത് മാത്രം മത്സരിക്കുന്ന സി.പി.ഐ രണ്ട് സീറ്റിൽ പാർട്ടി ചിഹ്നത്തിലാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ അണിനിരത്തി ജയിച്ചുകയറാന്‍
കഴിയുമോ എന്ന പരീക്ഷണമാണ് ചിഹ്നം ഉപേക്ഷിച്ചതിന് പിന്നിലെന്നാണ് സൂചന. അതേസമയം സിറ്റിങ് സീറ്റുകളില്‍പോലും പാര്‍ട്ടിചിഹ്നം കൈവിട്ടതിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്. പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താൻ പണിപ്പെട്ടതിനാൽ രണ്ട് ഘട്ടങ്ങളായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.