ഗുരുവായൂര്‍: ഇന്ത്യ-പാക് തര്‍ക്കം തീരാത്തത് ശ്രീകൃഷ്ണനെപോലുള്ള നയതന്ത്രജ്ഞന് ഇല്ലാത്തതിനാലാണെന്ന് മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരന്. ആധുനിക കാലത്തെ നയതന്ത്രപ്രതിസന്ധികള് വരെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള കഥാപാത്രമാണ് ശ്രീകൃഷ്ണനെന്നും രത്നാകരന് പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ ഭക്തിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെ എല്ലാ മനുഷ്യരുടെയും എല്ലാനിറവും ചേര്‍ന്ന നിറമാണ് ശ്രീകൃഷ്ണന്റേത്. അത് വെളുപ്പും കറുപ്പുമല്ലെന്നും എല്ലാവരെയും ഒന്നിപ്പിക്കുന്നതാണെന്നും മുല്ലക്കര പറഞ്ഞു. ആധുനിക കാലത്തുപോലും സ്ത്രീകളുടെ താൽപര്യം പരിഗണിക്കപ്പെടാതെ പോകുമ്പോള്‍ സ്ത്രീകളുടെ മോഹസാഫല്യത്തിന് മുന്‍ഗണന നല്കിയ വ്യക്തിയായിരുന്നു ശ്രീകൃഷ്ണനെന്നും കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണം നടത്തിയ മുല്ലക്കരക്ക് ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ദക്ഷിണ നല്കി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രന് എന്നിവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.