ഐ.എൻ.എൽ ദേശീയ നേത്യത്വത്തിൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ കമ്മിറ്റി സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.എൻ.എൽ കൊല്ലം ജില്ലാ കമ്മിറ്റി. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കയ്യടക്കിയ ചിലരുടെ ജൽപ്പനങ്ങൾക്ക് വഴങ്ങി പാർട്ടിയെ കെട്ടിപ്പടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നത്.

പാർട്ടിയെ ഒന്നിച്ച് കൊണ്ടു പോകുവാൻ വേണ്ടി മധ്യസ്ഥരുടെ സാധിധ്യത്തിൽ എടുത്ത  തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണ് ദേശീയ നേതൃത്വത്തിൻ്റെ നടപടി. പാർട്ടിക്ക് നല്ല വേരോട്ടമുണ്ടായിരുന്ന തമിഴ്നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയെ ചിന്നഭിന്നമാക്കിയത് പോലെ കേരളത്തിലും ഇല്ലാതാക്കാനുള്ള ശ്രമം മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്താനും സാമുദായിക രാഷ്ട്രീയത്തിൻ്റെ അജണ്ട നടപ്പാക്കാനുള്ള ചിലരുടെ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുക്കലും ആണോയെന്ന് സംശയിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവർത്തകരും ദേശീയ നേതൃത്വത്തിൻ്റെ നടപടിയെ തള്ളികളയുമെന്നും സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ് ഉൾപ്പെടെയുള്ള നേതൃത്വത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് യു.എ. സലാം അറിയിച്ചു.

Tags:    
News Summary - INL Kollam district committee against national leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.