കോഴിക്കോട്: മുസ്ലിം ലീഗും അതത് കാലത്തെ ലീഗ് വിമതരും ഏറ്റുമുട്ടുകയെന്ന പാരമ്പര്യമുള്ള കോഴിക്കോട് സൗത്തിൽ വനിതലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദും ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലുമായുള്ള പോരാട്ടം കത്തിക്കയറുകയാണ്.
കാൽനൂറ്റാണ്ടിന് ശേഷമുള്ള വനിത ലീഗ് സ്ഥാനാർഥിയെ നേരിടാൻ ബി.ജെ.പി ചുമതലയേൽപിച്ച പാർട്ടി ജില്ല സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ നവ്യ ഹരിദാസിെൻറ പ്രചാരണവും മണ്ഡലത്തിൽ പാർട്ടിക്ക് പതിവില്ലാത്തവിധം ആവേശം നൽകി.
പച്ചയും പച്ചയും തമ്മിലുള്ള അങ്കത്തിനിറങ്ങിയ ദേശീയ ജനറൽ സെക്രട്ടറിമാരുടെ പോരാട്ടം ഇരുലീഗുകളും അഭിമാനപ്രശ്നമായി കാണുന്നു. പാർട്ടിക്ക് എൽ.ഡി.എഫ് നൽകിയ സീറ്റുകളിൽ ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമായാണ് സൗത്തിനെ െഎ.എൻ.എൽ നേതാക്കൾ കരുതുന്നത്.
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് തിരിച്ചെടുത്താണ് ബി.ജെ.പി വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.
സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചയുടൻ അവർക്കെതിരെ ലീഗിലും ഐ.എൻ.എല്ലിലും നിന്നുയർന്ന പ്രതിഷേധമൊക്കെ ആറിത്തണുത്തിട്ടുണ്ട്. അഖിലേന്ത്യാ ലീഗിെൻറയും ഐ.എൻ.എല്ലിെൻറയുമെല്ലാം നേതാവായിരുന്ന പി.എം. അബൂബക്കർ അഞ്ചു തവണ വിജയക്കൊടി പാറിച്ച സൗത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന അദ്ദേഹത്തിെൻറ ശിഷ്യൻ അഹമ്മദ് ദേവർകോവിലിന് വേണ്ടി സി.പി.എം നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം നടക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ് വിരുദ്ധരായി വരുന്നവരെ തുണക്കാൻ മടിക്കാത്തതാണ് മണ്ഡലത്തിെൻറ പാരമ്പര്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും മുസ്ലിം ലീഗിനും ജില്ലയിൽ ആശ്വാസത്തണലേകി വിജയം നേടിയ കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീർതന്നെ മത്സരിക്കുമെന്ന പ്രതീക്ഷ തെറ്റിയപ്പോഴുണ്ടായ പിണക്കങ്ങളൊക്കെ മാറ്റി യു.ഡി.എഫും പ്രചാരണത്തിൽ ഇടതിനൊപ്പം എത്തിക്കഴിഞ്ഞു. 'ഉറപ്പാണ് എെൻറ വോട്ട് അഹമ്മദ് ദേവർ കോവിലിന്' എന്നതാണ് എൽ.ഡി.എഫിെൻറ പ്രചാരണവാചകം.
'നല്ല കോഴിക്കോട്ടുകാരൻ' എന്ന മുനീറിെൻറ കഴിഞ്ഞ തവണത്തെ പ്രചാരണ വാക്യത്തിെൻറ ചുവടുപിടിച്ച് 'നന്മ തുടരുവാൻ നല്ല കോഴിക്കോട്ടുകാരി' എന്ന പേരിലാണ് നൂർബിന റഷീദിെൻറ പ്രചാരണം.
1996ൽ കോഴിക്കോട് രണ്ട് എന്ന പേരിലറിയപ്പെടുേമ്പാൾ ലീഗിെൻറ ആദ്യ വനിത സ്ഥാനാർഥിയായിരുന്ന ഖമറുന്നിസ അൻവർ, സി.പി.എമ്മിെൻറ എളമരം കരീമിനോട് തോറ്റത് 8766 വോട്ടിനാണ്. അന്ന് സി.പി.എം പ്രവർത്തകർ മനസ്സറിഞ്ഞ് പ്രവർത്തനത്തിനിറങ്ങിയിരുന്നു.
2011ൽ ഡോ. എം.കെ. മുനീറും ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും ഏറ്റുമുട്ടിയപ്പോഴും ഇതേ വാശിയുണ്ടായിരുന്നു. അന്ന് 1376 വോട്ട് മാത്രമായിരുന്നു മുനീറിെൻറ ഭൂരിപക്ഷം. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന വീടുകളുള്ള മണ്ഡലത്തിൽ മൂന്ന് സ്ഥാനാർഥികൾക്കും ഊഷ്മള സ്വീകരണം ലഭിക്കുന്നു.
കോർപറേഷൻ കാരപ്പറമ്പ് വാർഡിൽ രണ്ടാം വട്ടവും മിന്നുംജയം നേടിയ നവ്യ ഹരിദാസിന് സൗത്തിൽ ലഭിക്കുന്ന അധിക വോട്ടുകൾ കോട്ടമുണ്ടാക്കുക യു.ഡി.എഫിനാണെന്നാണ് പൊതുവായി കരുതുന്നത്.
ഐ.എൻ.എൽ നേതാവ് എ.പി. അബ്ദുൽ വഹാബിനെതിരായ കഴിഞ്ഞ തവണത്തെ ജയം ജില്ലയിൽ 11 ഇടത്തും തോറ്റ യു.ഡി.എഫിെൻറ കച്ചിത്തുരുത്തായിരുന്നു. ഇടതുതരംഗത്തിലും അന്ന് യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിവുപോലെ കളംമാറി എൽ.ഡി.എഫിനൊപ്പമായി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 13 വാർഡിലും യു.ഡി.എഫ് ഒമ്പത് വാർഡിലും എൻ.ഡി.എ രണ്ട് വാർഡിലും ജയിച്ചിരുന്നു.
കോഴിക്കോട് സൗത്തിലും നോർത്തിലും ഉൾപ്പെടുന്ന രണ്ട് വാർഡുകളും എൽ.ഡി.എഫിനൊപ്പമാണ്. നൂർബിനയോട് സാമ്യമുള്ള പേരുമായി അഡ്വ. മുബീനയും (സ്വത) ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പി. ഹരീന്ദ്രനാഥും മത്സരരംഗത്തുണ്ട്.
അപ്രതീക്ഷിതമായാണ് സ്ഥാനാർഥിയായത്. എന്നാൽ, മണ്ഡലത്തിൽനിന്നുള്ള പ്രതികരണം പാർട്ടി ഏൽപിച്ച ദൗത്യം ലക്ഷ്യത്തിലെത്തിക്കാനാവുമെന്ന ഉറപ്പുതരുന്നു. സ്ഥാനാർഥിയെ ജനങ്ങൾ രണ്ട് ൈകയും നീട്ടി സ്വീകരിച്ചു. പ്രവർത്തകർ വലിയ ആവേശത്തിലാണ്. സ്ഥാനാർഥിയെ മണ്ഡലം മനസ്സിലേറ്റിയെന്നുറപ്പ്.
വോട്ടർമാരിൽനിന്ന് അനുകൂല പ്രതികരണമാണുണ്ടാവുന്നത്. സൗത്ത് മുൻ എം.എൽ.എയുടെ പ്രവർത്തനവും തൊട്ടടുത്ത കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ വികസനവും തമ്മിലുള്ള അന്തരം ജനം തിരിച്ചറിയുന്നു. വികസന-ക്ഷേമപ്രവർത്തനം തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം അനുകൂലമാവും.
ജനങ്ങളിൽനിന്ന് വളരെ പോസിറ്റിവായ സമീപനമാണ് ലഭിക്കുന്നത്. ഞങ്ങൾ അങ്ങോട്ട് പരിചയപ്പെടുത്തും മുമ്പുതന്നെ അവർ സ്ഥാനാർഥിയെപ്പറ്റി ഇങ്ങോട്ട് പറയുന്ന അവസ്ഥയാണ്. വലിയ നേട്ടം ഇത്തവണയുണ്ടാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.