കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന ്തിൽനിന്ന് ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കൊച്ചിന ് ഷിപ്പ്യാഡില് നിര്‍മാണത്തിലിരിക്കുന്ന കപ്പലിലെ മൂന്ന് മൈക്രോ ചിപ്പുകൾ, ആറ് റാന്‍ ഡം ആക്സസ് മെമ്മറി (റാം), മൂന്ന് സി.പി.യു എന്നിവയും മോഷ്ടിച്ചിട്ടുണ്ട്. അതീവ സുരക്ഷ മേഖല യായ കപ്പൽശാലയിൽ നടന്ന മോഷണം ഗൗരവതരമായാണ് അധികൃതർ കാണുന്നത്.
ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിെൻറ നേതൃത്വത്തിലാണ് അന്വേഷണം. കപ്പൽശാല അധികൃതർ സ്വന്തം നിലക്കും അന്വേഷണം നടത്തുന്നുണ്ട്. ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. കപ്പലിൽ നിർമാണ ജോലികൾ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. വിരലടയാള വിദഗ്ധര്‍ കമ്പ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയുറ ഉപയോഗിച്ചാണ് മോഷണമെന്ന് വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച ഇൻറലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
കമ്പ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചത്. കമ്പ്യൂട്ടര്‍ മുറിയിലുണ്ടായിരുന്ന കൂളര്‍ ഫാന്‍ സംവിധാനവും നശിപ്പിച്ചിട്ടുണ്ട്. നാവിക സേനക്ക് വേണ്ടി നിർമിക്കുന്നതാണ് വിമാനവാഹിനി കപ്പൽ. നിര്‍മാണം അവസാനഘട്ടത്തിലാണ്. നിർമാണം ആരംഭിച്ചശേഷം സ്ഥലത്തെ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നിട്ടും മോഷണം നടന്നതിൽ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്ക്കുകള്‍ ഷിപ്പ്യാര്ഡിെൻറ ഉടമസ്ഥതയിലുള്ളതാണ്.
കൈമാറിയിട്ടില്ലാത്തതിനാൽ നാവികസേനയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഹാർഡ് ഡിസ്ക്കിലില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.