3277 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: പൂ​ഴ്ത്തി​വെ​പ്പും തൂ​ക്ക​വെ​ട്ടി​പ്പും ക​ണ്ടെ​ത്താ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച മി​ന്ന​ൽ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 3277 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ദ്ര ചെ​യ്യാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് 753 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ​യും നി​ർ​ദി​ഷ്ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത പാ​ക്ക​റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​നും പാ​ക്ക​ർ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ത്ത​തി​നും ഉ​ൾ​പ്പെ​ടെ 148 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ​യും തൂ​ക്ക​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്തി വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് 15 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ​യും ഉ​ൾ​പ്പെ​ടെ ആ​കെ 916 കേ​സു​ക​ൾ എ​ടു​ക്കു​ക​യും രാ​ജി ഫീ​സ് ഇ​ന​ത്തി​ൽ 22,41,000 രൂ​പ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Inspection of 3277 Business Establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.