മാങ്ങാട്ടുപറമ്പ്: അഖിലേന്ത്യ അന്തർസർവകലാശാല വടംവലി ഔട്ട് ഡോർ മത്സരത്തിൽ വനിത, മിക്സഡ് വിഭാഗത്തിൽ കോഴിക്കോടും പുരുഷ വിഭാഗത്തിൽ കണ്ണൂരും ചാമ്പ്യന്മാരായി. വനിത വിഭാഗം ഫൈനലിൽ കണ്ണൂരും മിക്സഡ് വിഭാഗത്തിലും പുരുഷ വിഭാഗത്തിലും എം.ജി സർവകലാശാലയും റണ്ണറപ്പായി. ഫൈനലിൽ കടന്ന ആറ് ടീമുകളും കേരളത്തിലെ സർവകലാശാലകൾ ആയിരുന്നു. മിക്സഡ് വിഭാഗം സെമി ഫൈനൽ മൽസരത്തിൽ എം.ജി സർവകലാശാല ചണ്ഡീഗഢീനെ പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ മത്സരം കേരളത്തിലെ സർവകലാശാലകളുടെ ഏറ്റുമുട്ടൽ വേദിയായത്.
പുരുഷവിഭാഗത്തിൽ കോഴിക്കോട് മൂന്നും കേരള സർവകലാശാല നാലും സ്ഥാനം നേടി. വനിത വിഭാഗത്തിൽ എം.ജി മൂന്നും കേരള നാലും സ്ഥാനം നേടിയപ്പോൾ മിക്സഡ് വിഭാഗത്തിൽ കണ്ണൂർ മൂന്നും ചണ്ഡീഗഢ് നാലാം സ്ഥാനവും നേടി.
സമാപന പരിപാടിയിൽ എം. വിജിൻ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. സിൻഡിക്കേറ്റ് അംഗം എ. അശോകൻ അധ്യക്ഷത വഹിച്ചു. കായിക വിഭാഗം ഡയറക്ടർ ഡോ. കെ.പി. മനോജ്, മദൻ മോഹൻ, ജോബി കെ. ജോസ്, പി.വി. രവീന്ദ്രൻ, ഡോ. കെ.വി. അനൂപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.