മലപ്പുറം: വിവാഹപ്രായം 21 ആക്കുന്നത് വ്യക്തിനിയമത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ എതിര്‍ക്കാതെ തരമില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര പാര്‍ട്ടികളുമായി യോജിച്ചും സാമൂഹിക -സാംസ്കാരിക വേദികളില്‍ പ്രചാരണം നടത്തിയും എതിര്‍ക്കാനാണ് ദേശീയ കമ്മിറ്റി യോഗം തീരുമാനം.
നിയമപോരാട്ട സാധ്യതയും പരിശോധിക്കും. പൗരത്വ നിയമം നടപ്പാക്കുന്നതില്‍നിന്ന് പിന്നാക്കം പോയതുപോലെ ഇതിലും സര്‍ക്കാർ പരാജയം നേരിടും. ഇത് മുസ്ലിംകളെ മാത്രമായി ബാധിക്കുന്ന വിഷയമല്ല. മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള കടന്നുകയറ്റമാണ്. ഒരു വിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത് വിഭാഗീയതയുണ്ടാക്കാനാണ്. കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.