ചെങ്ങന്നൂര്‍: അതിതീവ്രവും ഗുരുതരവുമായ സ്ഥിതിവിശേഷം സംജാതമായ കോവിഡ് രണ്ടാംതരംഗത്തിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്നു. ചെങ്ങന്നൂർ റെയിൽവേ സ്േറ്റഷനിൽനിന്ന് ദിവസവും 500 മുതൽ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മാത്രം 650ൽപരം തൊഴിലാളികളാണ് പോയത്.
കോവിഡ് മാനദണ്ഡം പാലിക്കാതെ തൊഴിലാളികൾ കൂട്ടമായി എത്തിയത് റെയിൽവേ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒരുപോലെ വലച്ചു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികൾ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു. കൊൽക്കത്തയിലേക്ക് നേരിട്ട് പോകുന്ന ദിബ്രുഗർ എക്സ്പ്രസ് ട്രെയിനിലായിരുന്നു ഇവരുടെ യാത്ര.
ഇവരിൽ കുറച്ചുപേർക്ക് മാത്രമാണ് ടിക്കറ്റ് കിട്ടിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്സ്ആപ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.
ഇതിെൻറ പേരില്‍ ശനിയാഴ്ച വൈകീട്ട് റെയില്‍വേ പൊലീസും തൊഴിലാളികളുമായി വാക്തര്‍ക്കമുണ്ടായി.
പൊലീസ് പരിശോധന തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ കൂട്ടമായി എത്തി പ്രതിരോധിച്ചു. ആള്‍ബലം കുറവായിരുന്നതിനാല്‍ പൊലീസ് പിന്‍വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.