കഴക്കൂട്ടത്തും ഐ.എൻ.ടി.യു.സി പ്രതിഷേധം; വി.ഡി സതീശന്‍റെ ചിത്രം കീറിയെറിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം. ഐ.എൻ.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വി.ഡി സതീശനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടയിൽ വി.ഡി സതീശന്റെ ചിത്രമുള്ള പേപ്പർ കീറിയെറിഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'ആരാടാ' വിഡി സതീശൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ വി.ഡി. സതീശന്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ ചങ്ങനാശേരിയിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സതീശനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേർത്തു.

അതേസമയം, സതീശന് എതിരായ പ്രകടനത്തിൽ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തിൽ ആവശ്യം. ജോസി സെബാസ്റ്റ്യനാണ് ആവശ്യം ഉന്നയിച്ചത്. സംഭവത്തിൽ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കെ.പി.സി.സി അധ്യക്ഷൻ അറിയിച്ചു. 

Tags:    
News Summary - INTUC protest in Kazhakoottam against VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.