കടയ്ക്കൽ: പരീക്ഷ എഴുതുന്നതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥി കേണ പേക്ഷിച്ചിട്ടും ശുചിമുറിയിൽ പോകാൻ അധ്യാപിക അനുവദിച്ചില്ല. പരീക്ഷ ഹാളിൽതന്നെ വിദ ്യാർഥി മലമൂത്ര വിസർജനം നടത്തി. കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ. സി പരീക്ഷക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.
രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശുചിമുറിയിൽ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ െഡപ്യൂട്ടി സൂപ്രണ്ടുമാരെയോ വിവരമറിയിക്കാനും അധ്യാപിക തയാറായില്ല.
പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർഥി പരീക്ഷാ ഹാളിൽ മലമൂത്രവിസർജനം നടത്തി. പരീക്ഷാസമയം കഴിഞ്ഞാണ് വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, വിദ്യാർഥി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞില്ല.
ബുധനാഴ്ച വിവരമറിഞ്ഞ രക്ഷാകർത്താക്കൾ അധ്യാപികക്കെതിരെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ നിരുത്തരവാദപരമായ നടപടിമൂലം പരീക്ഷാ ഹാളിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടമായെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.