എടപ്പാൾ: പന്താവൂർ ഇർഷാദ് വധക്കേസിൽ റിമാൻഡിലായിരുന്ന ഒന്നാം പ്രതി സുഭാഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇർഷാദിനെ കൊലപ്പെടുത്തിയ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിൽ സുഭാഷിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇവിടെനിന്ന് നിലം തുടക്കുന്ന ബ്രഷ് രക്തക്കറ പറ്റിയ നിലയിൽ കണ്ടെടുത്തു. ഇതിനു പുറമെ തലമുടിയും കൊലപാതത്തിന് മുമ്പ് ഇർഷാദ് കുടിച്ചെന്ന് പ്രതികൾ പറയുന്ന വെള്ളത്തിെൻറ കുപ്പിയും പൊലീസ് കണ്ടെത്തി.
സംഭവ ദിവസം പഞ്ചലോഹ വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇർഷാദിനെ വട്ടംകുളത്തെ വാടകവീട്ടിലെത്തിച്ചു. തുടർന്ന് കുറച്ച് പൂജാകർമങ്ങൾ ചെയ്യാനുണ്ടെന്ന് വിശ്വസിപ്പിച്ച് ഇർഷാദിെൻറ സമ്മതത്തോടെ തന്നെ കൈകാലുകൾ ബന്ധിച്ചു.
ക്രിയകൾക്കിടയിൽ ആവിപിടിക്കുന്ന സ്റ്റീമറിലൂടെ ക്ലോറോഫോം നൽകി ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ബൈക്കിെൻറ സൈലൻസറും മറ്റായുധങ്ങളുമുപയോഗിച്ച് തലക്കടിച്ച ശേഷം കഴുത്തിൽ കയറിയിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി.
കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ കോഴിക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലാണ് പ്രതികൾ വലിച്ചെറിഞ്ഞത്. അടുത്ത ദിവസങ്ങളിൽ ഇത് കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കും പൊലീസ്. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, എസ്.ഐ ഹരിഹരസുനു, സിവിൽ പൊലീസ് ഓഫിസർ രാജേഷ്, വിരലടയാള വിദഗ്ധർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.