എ.ഡി.ബിയുടെ സ്വകര്യവൽക്കണ നീക്കത്തിന് മുന്നിൽ പിണറായി വിജയൻ മുട്ടുമടക്കുന്നോ?

കോഴിക്കോട്: ദാരിദ്ര്യ നിർമാർജനത്തിന്റെയും സമഗ്ര വികസനത്തിന്റെയും പേരിൽ, ഏഷ്യ- പസഫിക് മേഖലയിലുടനീളമുള്ള സ്വകാര്യ കമ്പനികൾക്ക് പ്രകൃതി സമ്പത്തും പൊതു ആസ്തികളും കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് എ.ഡി.ബിയുടെ നയം. വായ്പകൾ, കോ-ഫിനാൻസിങ്, സാങ്കേതിക സഹായം (ടി.എ) എന്നിവയിലൂടെ, ഗതാഗതം, ഊർജം, നഗരവികസനം തുടങ്ങി കൃഷി, ജലം, ധനകാര്യം തുടങ്ങി എല്ലാ മേഖലകളിലും വ്യാപകമായ സ്വകാര്യവൽക്കരണമാണ് എ.ഡി.ബി ആവശ്യപ്പെടുന്നത്.

എ.ഡി.ബി പിന്തുണയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, ഇൻഫർമേഷൻ ടെക്നോളജി പാർക്കുകൾ, കാർഷിക നവീകരണം എന്നിവയുടെ ഫലമായി തൊഴിലാളികൾ, നഗര-ഗ്രാമ ദരിദ്രർ, കാർഷിക, തീരദേശ, തദേശീയ സമൂഹങ്ങൾ അവരുടെ വിഭവങ്ങളിൽ നിന്നും ഉപജീവനമാർഗങ്ങളിൽ നിന്നും വ്യാപകമായ നിർമാർജനത്തിന് കാരണമാകുന്നു. ഭൂമി, വനം, ജലം, ധാതുക്കൾ എന്നിവ സ്വകാര്യ കോർപറേഷനുകൾ പിടിച്ചെടുക്കുന്നു.

വികസനത്തിലേക്കുള്ള ഏറ്റവും ഫലപ്രദമായ പാതയെന്ന നിലയിൽ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രത്യയശാസ്ത്രം നിലനിർത്തണമെന്നും സ്വതന്ത്ര വിപണിയെ ഏറ്റവും കാര്യക്ഷമമായ അലോക്കേറ്ററായി നിലനിർത്തുമെന്നും അവരുടെ രേഖകളിൽ പറയുന്നു. സ്വകാര്യമേഖലക്ക് വളരാനും നവീകരിക്കാനും കഴിയുന്ന പുതുവഴിവെട്ടികയാണ് അവർ ചെയ്യുന്നത്.

എ.ഡി.ബിയുടെ എല്ലാം പ്രവർത്തനങ്ങളുടെയും കാതൽ സ്വകാര്യമേഖലയുടെ വികസനമാണ്. പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി), സ്വകാര്യ മൂലധന ഇക്വിറ്റി നിക്ഷേപങ്ങൾ, ലോൺ, റിസ്‌ക് ഗ്യാരണ്ടികൾ, കോ-ഫിനാൻസിങ് തുടങ്ങിയവയിലൂടെ എ.ഡി.ബി പിന്തുണക്കുന്ന എല്ലാ പ്രോജക്‌റ്റുകളിലും സ്വകാര്യ മേഖലയെ ശക്തമായി മുന്നോട്ട് കൊണ്ടുവരും.

നമ്മുടെ സർക്കാർ നാടിന്റെ ഉടമ എന്നതിൽ നിന്ന് “എ.ഡി.ബിയുടെ നടത്തിപ്പുകാർ” എന്നതിലേക്ക് മാറ്റുകയാണ് എ.ഡി.ബിയുടെ നയം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എ.ഡി.ബിയുടെ തന്ത്രമാണ്. കുടിവെള്ള സ്വകാര്യ വൽക്കരണത്തിനുള്ള ആദ്യപടിയാണ് ഇപ്പോൾ അരങ്ങേറുന്നത്. ജല അതോറ്റിയുടെ സ്വകാര്യ വൽകരണമാണ് അവരുടെ ലക്ഷ്യം.

ഏഷ്യയിലെ പല നഗരങ്ങളിൽ എ.ഡി.ബി അവരുടെ സ്വകാര്യവൽകരണ നയം വിജയകരമായി നടപ്പാക്കിയശേഷാണ് കേരളത്തിലെത്തുന്നത്. എ.ഡി.ബിയുടെ തന്ത്രപരമായ നീക്കത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയറ പറയേണ്ടിവരും. എ.ഡി.ബി നയത്തിന്റെ നടത്തിപ്പുകാരനായി മുഖ്യമന്ത്രിയും ഇടതുപക്ഷവും മാറുമോയെന്നാണ് ഇനിയറിയേണ്ടത്.


Tags:    
News Summary - Is Pinarayi Vijayan kneeling before ADB's privatization move?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.