കൊച്ചി: ഐ.എസ് കേസിലെ മുഖ്യപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എക്ക് കോടതിയുടെ അനുമതി. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക ഉമര്‍ അല്‍ഹിന്ദി എന്ന മന്‍സീദിന്‍െറ (30) ശബ്ദ സാമ്പിള്‍ പരിശോധിക്കാനാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ അനുമതി നല്‍കിയത്.
പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നും കമ്പ്യൂട്ടറില്‍നിന്നും പിടിച്ചെടുത്ത വിഡിയോകള്‍ക്കൊപ്പമുള്ള ഓഡിയോ ഇയാളുടേതാണോ എന്ന് പരിശോധിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. മലയാളം, അറബി, ഹിന്ദി ഭാഷകളിലുള്ള ഓഡിയോ ആണ് വിഡിയോ ക്ളിപ്പിങ്ങുകളിലുള്ളത്. ശബ്ദ സാമ്പിള്‍ ശേഖരിച്ച ശേഷം ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. പ്രതികള്‍ വിഡിയോകള്‍ പ്രചരിപ്പിക്കുക വഴി കൂടുതല്‍ പേരെ ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചതായി സ്ഥാപിക്കുകയാണ് എന്‍.ഐ.എയുടെ ലക്ഷ്യം.
അതിനിടെ, കേസിലെ 11ാം പ്രതി തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കോടതി വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുമ്പോഴും ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മുഖം മറക്കാന്‍ അനുമതി നല്‍കണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
അന്വേഷണത്തിന്‍െറ ഭാഗമായി ഡല്‍ഹിയിലടക്കം സുബ്ഹാനിയെ എന്‍.ഐ.എ കൊണ്ടുപോയിരുന്നു. ഇവിടെ എത്തിച്ച് വിദഗ്ധരുടെ സഹായത്തോടെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷമാണ് ശനിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.