മാധ്യമങ്ങളോടുള്ള വിവേചനം ഫാഷിസ്റ്റ് രീതി, മറ്റു മാധ്യമങ്ങൾ പങ്കെടുത്തത് ദൗർഭാഗ്യകരം -എം.വി ഗോവിന്ദൻ

കൊച്ചി: ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ മാധ്യമങ്ങളോട് വിവേചനം കാണിച്ചത് ഫാഷിസ്റ്റ് രീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തികച്ചും ജനാധിപത്യ വിരുദ്ധമാണിത്. ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മറ്റു മാധ്യമങ്ങൾ പങ്കെടുത്തത് ദൗർഭാഗ്യകരമാണ്. ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിൽ വാർത്ത സമ്മേളനം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരെ കാമ്പയിൻ നടത്തുന്നുവെന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്. രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ വാർത്ത സമ്മേളനത്തിനെത്തിയത്. എന്നാൽ, വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ, മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയും വാര്‍ത്ത സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

Tags:    
News Summary - It is a fascist way to discriminate media, it is unfortunate that other media participated -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.