തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുംവരെ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാത്തിരുന്നത് ദുരൂഹമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഗവർണർക്ക് ചിലരുമായി അന്തർധാരയുണ്ടെന്നും ചട്ടം പാലിക്കാതെ ബില്ലുകളിൽ ഒപ്പിടുന്നത് മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജനരോഷം ഭയന്നാണ് ഗവർണർ ഇപ്പോൾ ബില്ലിൽ ഒപ്പിട്ടിരിക്കുന്നത്.
ഒപ്പിട്ടതിൽ സന്തോഷമുണ്ട്. വൈകിയതിന് പിന്നിലെ വികാരം എന്താണെന്ന് അറിയാൻ താൽപര്യമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള സർക്കാറിന് ഗുണം ചെയ്യും എന്ന് കരുതിയാകണം ഒപ്പിടൽ വൈകിപ്പിച്ചത്. ഭൂപതിവ് നിയമത്തിൽ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് എല്ലാ വിഭാഗം ജനങ്ങളുമായും കൂടിയാലോചിച്ചശേഷമാകും.
ഇതിനുള്ള സമിതിയെ ഉടൻ രൂപവത്കരിക്കും. സാധാരണക്കാർക്ക് അധികഭാരം ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തുമെന്നും കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റൽ അപേക്ഷകളിൽ ആറുമാസത്തിനകം പരിഹാരം കാണുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.