ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത്​ ശരിയല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്​ കൊച്ചിയിൽ നടത്തിയ റോഡ്​ ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ മദ്യപാനിയായി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ അടിയന്തര ​പ്രമേയത്തിന്​ അവതരണാനുമതി തേടി നടന്ന ചർച്ചയിലാണ്​ മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്​. ഇതേക്കുറിച്ച്​ അന്വേഷിക്കണമെന്ന്​​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനോട്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളെ വഴിതടയുന്നത്​ ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാൽ, ഇന്ധന വിലവർധനവിൽ മൗനം പാലിക്കാനാകില്ലെന്നും​ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. തുടർന്ന്​ സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലൻ കോൺഗ്രസിനെതിരെ രംഗത്തുവന്നു. ജോജുവിനെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും കോൺ​ഗ്രസുകാരാണ്​. ഇദ്ദേഹം മദ്യപിച്ചു എന്ന്​ പറഞ്ഞ്​ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകായ​ണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, കേരളത്തിൽ അക്രമസമര പരമ്പര നടത്തിയവരാണ് കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന്​​ വി.ഡി. സതീശൻ മന്ത്രിക്ക്​ മറുപടി നൽകി. ജനങ്ങളുടെ ഭാഗത്തുനിന്ന്​ സമ്മർദ്ദം ഉണ്ടായതിനാലാണ്​ സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ്​ ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത്​ ശരിയായില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞത്​. ഇക്കാര്യം അന്വേഷിക്കണമെന്ന്​ പ്രതിപക്ഷ നേതാവിനോട്​ അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവിനെതിരെ മോശം പരാമർശങ്ങൾ നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെയും മുഖ്യമന്ത്രി വിമർശിച്ചു.

യു.പി.എ ഭരിക്കു​േമ്പാൾ കേരളത്തിൽ ഇന്ധനവില വർധനയുടെ പേരിൽ അഞ്ച്​ തവണ ഹർത്താൽ നടത്തിയവരാണ്​ എൽ.ഡി.എഫ്​ എന്നും 10 കൊല്ലം കഴിഞ്ഞപ്പോൾ അത്​ എങ്ങനെ മറന്നുവെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക്​ മറുപടി നൽകി. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന്​ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന്​ ഇറങ്ങിപ്പോയി. 

Tags:    
News Summary - It is not correct to portray Joju as an alcoholic - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.