വിഴിഞ്ഞത്ത്​ മത്സ്യലഭ്യതയിൽ കുറവുവന്നിട്ടില്ലെന്ന്​ റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ ക​ട​ലി​ലെ മ​ത്സ്യ​ല​ഭ്യ​ത​യി​ൽ സ​മീ​പ​കാ​ല​ത്ത്​ കാ​ര്യ​മാ​യ കു​റ​വു​വ​ന്നി​ട്ടി​ല്ലെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്. സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ്​ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (സി.​എം.​എ​ഫ്.​ആ​ർ.​ഐ) വി​ഴി​ഞ്ഞം റീ​ജ​ന​ൽ സെ​ന്‍റ​റാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ ശേ​ഷം മ​ത്സ്യ​ല​ഭ്യ​ത​യി​ൽ കു​റ​വ്​ വ​രി​ക​യും തീ​ര​ശോ​ഷ​ണം വ​ർ​ധി​ക്കു​ക​യും ചെ​യ്​​തെ​ന്ന്​ തീ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നി​ടെ​യാ​ണ്​ സി.​എം.​എ​ഫ്.​ആ​ർ.​ഐ റി​പ്പോ​ർ​ട്ട്.

വി​ഴി​ഞ്ഞം തു​റ​മു​ഖ മേ​ഖ​ല​യു​ടെ 10​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​യി​രു​ന്നു പ​ഠ​നം. ഫീ​ൾ​ഡ്​ സ​ർ​വേ, പ​രീ​ക്ഷ​ണാ​ർ​ഥ​മു​ള്ള മ​ത്സ്യ​ബ​ന്ധ​നം, സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി​യ​വ ന​ട​ത്തി​യി​രു​ന്നു. ജൂ​ൺ 2021 മു​ത​ൽ മേ​യ്​ 2022 വ​രെ 23934 ട​ണ്ണാ​ണ്​ മ​ത്സ്യ​​ല​ഭ്യ​ത. 2011-12 കാ​ല​യ​ള​വി​ൽ ഇ​ത്​ 23156 ട​ൺ ആ​യി​രു​ന്നു. 2021-2022 ൽ 3.35 ​ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, തു​റ​മു​ഖം ജൈ​വ​വൈ​വി​ധ്യ​ത്തി​ന്​ വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യാ​ണ്​ ജ​ന​കീ​യ പ​ഠ​ന സ​മി​തി ത​യാ​റാ​ക്കി​യ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ന​വം​ബ​റി​ലാ​ണ്​ സ​മി​തി റി​​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. തീ​ര​ങ്ങ​ൾ, തീ​ര​ക്ക​ട​ൽ, ​​ജൈ​വ​വൈ​വി​ധ്യം, ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ജി​ല്ല​യി​ലെ മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​നു​മേ​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖം സൃ​ഷ്​​ടി​ച്ച ആ​ഘാ​തം എ​ന്നീ വി​ഷ​യ​ത്തി​ൽ കേ​​​​​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ജ​ന​കീ​യ സ​മി​തി​യു​ടെ പ​ഠ​നം. സ​മു​ദ്ര​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ക്ക​പ്പെ​ട്ട​ത്​​ മേ​ഖ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ച്ചെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ൽ. 

Tags:    
News Summary - It is reported that there has been no decrease in fish availability in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.