നെടുമ്പാശ്ശേരി: ലോക്ഡൗണിൽ സർവിസ് നടത്തിയ പ്രത്യേക വിമാനങ്ങളിലെ യാത്രക്കാരെ ഉപയോഗപ്പെടുത്തി ഗൾഫിലേക്ക് കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്ന് കടത്തിയതായി സംശയം. ഇതേക്കുറിച്ച് കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോ അന്വേഷണം തുടങ്ങി. ഇതിെൻറ ഭാഗമായി ഗൾഫ് വിമാനങ്ങളിൽ മടങ്ങിയവരുടെ വിവരങ്ങൾ വിമാനക്കമ്പനികളിൽനിന്ന് ശേഖരിക്കും.
കഴിഞ്ഞ ദിവസം അഞ്ചു കിലോ കഞ്ചാവുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച ചാവക്കാട് സ്വദേശി സജീർ അഹമ്മദിനെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന റാക്കറ്റ് മുമ്പ് കേന്ദ്ര നാർകോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഇവരിലേക്കാണ് ഇപ്പോഴത്തെ അന്വേഷണവും നീളുന്നത്. പ്രത്യേക വിമാന സർവിസുകൾ വഴിയുള്ള മയക്കുമരുന്ന് കടത്തിലും സജീറിന് പങ്കുണ്ടെന്നാണ് നാർകോട്ടിക് വിഭാഗത്തിെൻറ സംശയം.
സ്ക്രീനിങ്ങിൽ വ്യക്തമാകാത്ത വിധത്തിൽ പ്രത്യേകതരം കാർബൺ പേപ്പർ ഉപയോഗിച്ചാണ് സജീർ നാല് പാക്കറ്റിലായി കഞ്ചാവ് ഒളിപ്പിച്ചത്. ചിപ്സാണെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ ചിത്രം സ്ക്രീനിങ്ങിൽ തെളിയും. സംശയം തോന്നിയതിനെ തുടർന്നാണ് സി.ഐ.എസ്.എഫ് ബാഗേജ് തുറന്നത്. ഇതിനുമുമ്പ് കഞ്ചാവ് പിടിച്ച രണ്ട് കേസുകളുടെ തുടരന്വേഷണം എക്സൈസ് കാര്യമായി നടത്താതിരുന്നതിനെ തുടർന്നാണ് ഈ അന്വേഷണം നാർകോട്ടിക് ബ്യൂറോ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.