മലപ്പുറം: പ്രവാസി ഇന്ത്യക്കാരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് മതിയായ ചികിത്സ ഉറപ്പാക്കാൻ നടപടിയുണ്ടാ വണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുൽ വഹാബ് എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ മഹാഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍തന്നെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ കാര്യം പ്രത്യേകമായി പരിഗണിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
ദുബൈ പോലുള്ള പ്രദേശങ്ങളില്‍ ഐെസാേലഷന് കേന്ദ്രങ്ങള്‍ തിങ്ങിനിറഞ്ഞതായ റിപ്പോര്‍ട്ടുണ്ട്. ഇത് സാമൂഹിക വ്യാപനത്തിനും ഭക്ഷണം, ചികിത്സ എന്നിവയും മറ്റ് അടിയന്തര സേവനങ്ങളും ലഭ്യമാവാത്ത സ്ഥിതിയുമുണ്ടാക്കുമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.