തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കുമെതിരെ തിങ്കളാഴ്ച തിരുവനന്തപുരത്ത് ബഹുജന റാലി സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, ജില്ല പ്രസിഡൻറ് ബീമാപള്ളി റഷീദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പശുവിെൻറ പേരില്‍ മാത്രം മുപ്പതോളം പേരെയാണ് കൊന്നുതള്ളിയത്. സംഘ്പരിവാറിെൻറ ഹിംസാത്മകമായ സമീപനവും ഭരണകൂട ഒത്താശയുമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇതിനെതിരെ മതേതര- ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തി യോജിച്ച് നീങ്ങണമെന്നാണ് മുസ്ലിംലീഗ് ആഹ്വാനം. റാലിയില്‍ മുസ്ലിം-, ദലിത് സംഘടനകളുടെ സാന്നിധ്യമുണ്ടാവും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ദലിത്-, മുസ്ലിം- ന്യൂനപക്ഷ വേട്ടക്കെതിരെ ദേശീയതലത്തില്‍ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന കാമ്പയിന് കഴിഞ്ഞ രണ്ടിനാണ് കോഴിക്കോട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇതിെൻറ തുടര്‍ച്ചയായാണ് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നത്. 18ന് ഡല്‍ഹിയില്‍ പാര്‍ലമെൻറിന് മുന്നിലും പ്രക്ഷോഭം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.