കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹരജിയിൽ കക്ഷിചേരാൻ അനുവാദമാവശ്യപ്പെട്ട് പാലക്കാട്ടെ കേരള ആന്റികറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് ഹൈകോടതിയിൽ ഹരജി നൽകി. ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി വിചാരണകോടതി തള്ളിയതിനെതിരെയാണ് കേസിലുൾപ്പെട്ട നടൻ മോഹൻലാൽ ഹരജിനൽകിയിരുന്നത്.
2011ൽ തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടുജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.
2015 ഡിസംബർ 16ന് സംസ്ഥാന സർക്കാർ മോഹൻലാലിന് ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെയാണ് മോഹൻലാൽ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.