തിരുവനന്തപുരം: ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ വിദ്യാലയങ്ങളിലേക്ക് ‘പറഞ്ഞയച്ച്’ ജ യിൽ മേധാവി. പഠിക്കാനോ പഠിപ്പിക്കാനോ അല്ല, സ്വന്തം മക്കളുടെ കാര്യങ്ങൾ മനസ്സിലാക്കാ നും അവരുടെ സന്തോഷങ്ങളിൽ പങ്കാളികളാകാനുമാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂ ളിലും കോളജിലും പോകാൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് നിർദേശിച്ചത്.
സ്കൂളുകളിലും കോളജുകളിലും വാർഷികാഘോഷ പരിപാടികളിലും മറ്റും പെങ്കടുക്കുേമ്പാൾ അവിടങ്ങളിൽനിന്ന് ലഭിച്ച പ്രതികരണത്തിെൻറ അടിസ്ഥാനത്തിലാണ് തെൻറ നിർദേശമെന്ന് ജയിൽ ഡി.ജി.പി സർക്കുലറിൽ വ്യക്തമാക്കി.
സ്കൂളുകളിലെയും കോളജുകളിലെയും പി.ടി.എ യോഗങ്ങളിലും വാർഷിക പരിപാടികളിലും മാതാക്കളാണ് ഭൂരിഭാഗവും പങ്കെടുക്കുന്നത്. പിതാക്കന്മാർ നൈസായി തലയൂരുന്നെന്നാണ് സ്കൂൾ - കോളജ് അധികൃതർ പറയുന്നത്. ഇത്തരം യോഗങ്ങളിൽ മാതാപിതാക്കൾ ഒരുമിച്ച് പങ്കെടുക്കുന്നത് കുട്ടികൾക്ക് സന്തോഷം നൽകും. അതിനാൽ അത്തരം സാഹചര്യം ഒരുക്കുന്നത് നന്നാകും.
അതിനാൽ ഇനി ജയിൽ ഉദ്യോഗസ്ഥർ മക്കൾ പഠിക്കുന്ന സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പി.ടി.എ യോഗങ്ങളിലും വാർഷിക പരിപാടികളിലും സമയം കണ്ടെത്തി പങ്കെടുക്കണമെന്നാണ് നിർദേശം. സർക്കുലർ ജയിൽ ജീവനക്കാരുടെ വീടുകളിൽ സന്തോഷമുണ്ടാക്കിയെന്നാണ് വകുപ്പിെൻറ വിലയിരുത്തൽ. ഡി.ജി.പിയുടെ നിർദേശത്തെ ജയിൽ ജീവനക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.