അരമനയിൽ നിന്ന്​ അഴിക്കുള്ളിലേക്ക്​...

കുമ്പസാരം മറയാക്കി ഓർത്തഡോക്സ് സഭയിലെ അഞ്ച്​ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന വിവാദത്തിൽ കേരളം ഞെട്ടിത് തരിച്ച് നിൽക്കവേയാണ് കഴിഞ്ഞ ജൂൺ 29ന് ലത്തീൻ കത്തോലിക്ക സഭയിലെ ബിഷപ് പീഡിപ്പിച്ചെന്ന്​ കന്യാസ്ത്രീ പരാതി നൽകുന്നത്. തൃശൂർ സ്വദേശിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ 2014 മുതൽ 2016 വരെ കുറവിലങ്ങാട്, ജലന്തർ എന്നീ സ്ഥലങ്ങളിൽ വെച്ച് പീഡനത്തിനിരയാക്കി​െയന്നാണ് പരാതിയിൽ പറയുന്നത്. കന്യാസ്ത്രീയുടെ സഹോദരനുമായി ബിഷപിന്​ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. അതേസമയം, സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട വിരോധമാണ് പരാതിക്കിടയാക്കിയിട്ടുള്ളതെന്ന നിലപാടാണ് ബിഷപ് ആദ്യം സ്വീകരിച്ചത്.


സമൂഹമാധ്യമങ്ങളിലൂടെ അപമാനം, ഒത്തുതീർപ്പ്
ഫ്രാ​​േങ്കാ മുളക്കലിനെതിരെ പരാതി നൽകിയതി​​​​​​​​​​​െൻറ പേരിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപമാനമായിരുന്നു കന്യാസ്​ത്രീ പിന്നീട് നേരിടേണ്ടി വന്നത്. മോശം സ്​ത്രീയാണെന്ന്​ വരുത്തിത്തീർക്കുന്ന തരത്തിൽ പ്രചാരണം നടത്തുകയായിരുന്നു. അന്വേഷണത്തിന്​ നേതൃത്വം നൽകുന്ന വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷിന്​​ ഇവർ ഇക്കാര്യത്തിൽ പരാതി നൽകുകയുണ്ടായി. അവിഹിത ബന്ധമു​ണ്ടെന്ന്​ ​പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ബിഷപ്പുമായി ബന്ധ​പ്പെട്ടവരാണെന്നും കന്യാസ്ത്രീ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള നീക്കമായിരുന്നു ഇത്​. ജലന്ധർ രൂപതയിൽനിന്നുള്ള വൈദികസംഘം കന്യാസ്​ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട്​ ചർച്ച നടത്തി. സീറോ മലബാർ സഭ നേതൃത്വവുമായി ബന്ധപ്പെട്ടും അനുരഞ്​ജന നീക്കം നടത്തി​. മദർ സുപ്പീരിയർ പദവി തിരി​െക നൽകുന്നതടക്കമുള്ള വാഗ്​ദാനങ്ങൾ നൽകി. എന്നാൽ കന്യാസ്​ത്രീ വഴങ്ങാൻ തയാറായില്ല.

നിർണായകമായി വൈദികരുടെ മൊഴി
ഫ്രാ​േങ്കാ മുളക്കൽ കന്യാസ്​ത്രീകളോട്​ മോശമായി പെരുമാറിയെന്ന്​ ​വൈദികർ മൊഴി നൽകിയത് നിർണായകമായി. ജലന്ധർ രൂപതയിലെ നാലു വൈദികരാണ്​ ബിഷപ്പിനെതിരെ മൊഴി നൽകിയത്​. ‘ഇടയനോടൊപ്പം ഒരു ദിനം’ എന്നപേരിൽ ബിഷപ്പ്​ കന്യാസ്​ത്രീകളുമായി നടത്തിയിരുന്ന കൂടിക്കാഴ്​ചയിൽ മോശം അനുഭവം ഉണ്ടായെന്ന്​ കന്യാസ്​ത്രീകൾ പരാതി നൽകിയതായി വൈദികർ അന്വേഷണസംഘത്തോട്​ പറഞ്ഞിട്ടുണ്ട്​​. പ്രാർഥനയുടെ പേരിൽ ബിഷപ്പ്​ അർധരാത്രിയിൽ പോലും വിളിച്ചു വരുത്തിയെന്നും കന്യാസ്​ത്രീകൾ പരാതിപ്പെട്ടിരുന്നു. 18 കന്യാസ്ത്രീകളാണ് ഇയാൾ കാരണം സഭ വിട്ടതെന്നും റിപ്പോർട്ട് വന്നിരുന്നു.


കർദിനാളിൻെറ വാദങ്ങൾ പൊളിഞ്ഞു
കന്യാസ്ത്രീ പീഡനവിവരം അറിയിച്ചിട്ടില്ലെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം തള്ളുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ബിഷപ്​ ഫ്രാ​േങ്കാ മുള​ക്കലിനെതിരെ കന്യാസ്ത്രീ കര്‍ദിനാളിനോട് പരാതി പറയുന്നതെന്ന്​ കരുതുന്ന​ സംഭാഷണങ്ങളാണ്​ ​കന്യാസ്​ത്രീയുടെ ബന്ധുക്കൾ പുറത്തുവിട്ടത്​.‘പീഡനത്തിന്​ ഇരയായെങ്കില്‍ അത് ശരിയല്ലെന്നും ബിഷപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാഠം പഠിക്കട്ടേയെന്നും’ കര്‍ദിനാള്‍ സംഭാഷണത്തിൽ പറയുന്നു. കന്യാസ്ത്രീ അംഗമായ സന്യാസിനിസഭ തനിക്കു കീഴില്‍ അല്ലാത്തതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും മുംബൈയിലെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെക്കണ്ട് പരാതി അറിയിക്കാനും കന്യാസ്ത്രീയെ ഉപദേശിക്കുന്നുണ്ട്​. കേസ് കൊടുക്കാന്‍ പോകുകയാണെന്ന് പറയുമ്പോള്‍ അഭിഭാഷകരോട് ആലോചിച്ചു തീരുമാനിക്കാനാണ്​ മറുപടി​. പൊലീസ് ചോദിക്കുകയാണെങ്കില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നേ പറയൂവെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നുണ്ട്​. എന്നാൽ, ഇൗ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നത്​ തെറ്റുദ്ധരിപ്പിക്കാനാണെന്ന്​ സീറോ മലബാർ സഭ നേതൃത്വത്തി​​​​​​​​​​​െൻറ വിശദീകരണം.


ശല്യക്കാരി, പരാതിക്ക്​ പിന്നിൽ വ്യക്തിവിരോധം
കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ബിഷപ്പ് പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസി​​​​​​​​​​​​​​െൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനെ തുടർന്നുണ്ടായ വ്യക്തിവിരോധമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരാനുള്ള കാരണം. പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. തുടര്‍ന്നാണ് പരിയാരത്തേക്ക് അവരെ സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതി​​​​​​​​​​​​​​െൻറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ​ഫ്രാ​േങ്കാ മുളക്കൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

ജയിംസ് എർത്തയിൽ

10 ഏക്കർ സ്ഥലവും സ്വതന്ത്രമഠവും വാഗ്​ദാനം
പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്​ത്രീയെ സ്വാധീനിക്കാൻ​ ശ്രമിക്കുന്ന മുതിർന്ന വൈദിക​​​ൻ ഫാ. ജയിംസ് ഏർത്തയില്‍ ഫോൺ ശബ്​ദരേഖ അവരുടെ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കം 11 മിനിറ്റ്​ നീളുന്ന സംഭാഷണമാണ്​ പുറത്തുവന്നത്​. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട്​ മഠത്തിലെ സിസ്​റ്റർ അനുപമക്കാണ്​ വാഗ്​ദാനങ്ങൾ നൽകിയത്​. ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന്​ അറിയാമ​േ​ല്ലാ’’യെന്ന്​ പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക്​ തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ ​പറയുന്നത്​ ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേ​ര​േത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച്​ സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച്​ സുരക്ഷിതമായി അങ്ങോട്ട്​​ മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു​ കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.നിങ്ങളുടെ സന്യാസിനി സഭയു​െട ഭാഗമായി ആ​ന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്​. ​വേറെ എവിടെയെങ്കിലും പോയാൽ പ്രശ്​നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ്​ പറയുന്നത്​. നിങ്ങൾ പോസ്​റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന്​ പറഞ്ഞിട്ടുണ്ട്​. എന്നോട്​ ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത്​ കേട്ടു​. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതി​േൻറതായ സമയമുണ്ടല്ലോ. സ്വത​ന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച്​ മുന്നോട്ടുപോകാനാകും-ഫാ. ജയിംസ് ഏർത്തയില്‍ പറയുന്നു.



അധിക്ഷേപം; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി ജോർജ്
പീഡനപരാതി നൽകിയ കന്യാസ്ത്രീ​െയ അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ രംഗത്തെത്തിയതും മാപ്പ് പറഞ്ഞ് തടിയൂരുന്നതിനും രാജ്യം സാക്ഷിയായി. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും സംശയത്തോടെയാണ് കാണുന്നത്. പലതവണ പീഡനത്തിനിരായായെന്ന് പറഞ്ഞ കന്യാസ്ത്രീ ഇപ്പോൾ മാത്രം എന്തുകൊണ്ടാണ്​ പരാതിയുമായി രംഗത്തെത്തിയത്.പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതായിരുന്നു. ജലന്ധർ രൂപതയിൽ മുമ്പുണ്ടായിരുന്ന ബിഷപുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ്​ ഇപ്പോഴത്തെ പരാതികൾക്ക്​ പിന്നിൽ. കേരള പൊലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് അന്വേഷണവുമായി നടക്കുന്നത്. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല- ഇതായിരുന്നു ജോർജിൻെറ വാക്കുകൾ. ജോർജിനെതിരാ കടുത്ത പ്രതിഷേധവും വനിതാ കമീഷനുകളുടെ നേതൃത്വത്തിൽ നിയമനടപടികളും തുടങ്ങിയതോടെ ജോർജിന് മാപ്പ് പറയേണ്ടി വന്നു.


അറസ്​റ്റ്​ വൈകാൻ കാരണം സമ്മർദ്ദം
ഫ്രാേങ്കാ മുളക്കലിനെ അനുകൂലിക്കുന്നവർ ഭരണനേതൃത്വത്തിൽ ചെലുത്തുന്ന സമ്മർദമാണ് കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പി​​​​​​​​​​െൻറ അറസ്റ്റ് വൈകാൻ കാരണമായത്. ബിഷപ്പി​​​​​​​​​​െൻറ ഭീഷണിയിൽ 18 പേര്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതായി മൊഴി ലഭിച്ചിരുന്നു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്താൻ ശ്രമിച്ചെങ്കിലും രാജിെവച്ചവരുടെ വിവരം കൈമാറാൻ സഭ നേതൃത്വം തയാറായില്ല. സി.പി.എമ്മും കോൺഗ്രസും എങ്ങും തൊടാതെയാണ് കേസിൽ ഇടപെട്ടത്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു എറണാകുളത്തു നടത്തിയ ധർണയിൽ സിസ്റ്റർ ആനീഗ്രെസ് സംസാരിക്കുന്നു


പെൺ പോരാട്ടഭൂമിയായി സമരപ്പന്തൽ
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഒൗവര്‍ സിസ്​റ്റേഴ്സ്​ ആക്​ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിരാഹാരസമരം തുടങ്ങിയത് സർക്കാറിനും പൊലീസിനും തലവേദനായായി. കല-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖവനിതകളും സംസ്ഥാനത്തി​​​​​​​​​​​​​െൻറ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വീട്ടമ്മമാരുമടക്കമുള്ളവരാണ്​ സമരപ്പന്തലില്‍ നിറഞ്ഞത്. മുന്‍കൂട്ടി തീരുമാനിച്ചതി​​​​​​​​​​​​െൻറ ഭാഗമായാണ് സമരവേദി പൂര്‍ണമായും സ്ത്രീകള്‍ക്ക് വഴിമാറിയത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകളുടെ കൂടെ എന്നുമുണ്ടാകുമെന്ന് ഇവർ പ്രഖ്യാപിച്ചു. ചെറുതും വലുതുമായ വനിതസംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളുമായി സമരപ്പന്തലിലെത്തിയിരുന്നു.


Tags:    
News Summary - jalandhar bishop rape case -Timeline - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.