തിരുവനന്തപുരം: നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടും എച്ച്.ഡി. ദേവഗൗഡക്കെതിരെ ജെ.ഡി.എസ് ദേശീയ പ്രതിനിധി യോഗവുമായി മുന്നോട്ടുപോകാനുള്ള ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിന്റെ നീക്കത്തോടെ സംസ്ഥാന ഘടകം ഊരാക്കുടുക്കിൽ. ബി.ജെ.പിയുമായി കൂട്ടുചേർന്ന ദേവഗൗഡക്കെതിരെയാണ് നാണു ബുധനാഴ്ച യോഗം വിളിച്ചതെന്നതിനാൽ, ഇതിൽനിന്ന് വിട്ടു നിൽക്കുന്നതോടെ സംസ്ഥാന ഘടകം പരോക്ഷമായി ഗൗഡപക്ഷത്താണെന്ന് വരും. തങ്ങൾ ഗൗഡക്കൊപ്പമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ആവർത്തിക്കുന്നുണ്ടെങ്കിലും ‘അങ്ങനെയെങ്കിൽ എന്തുകൊണ്ട് കോവളത്ത് സി.കെ. നാണു വിളിച്ച ദേശീയ പ്രതിനിധി യോഗത്തിൽ പങ്കെടുക്കുന്നില്ലെ’ന്നതിനും കൃത്യമായ ഉത്തരമില്ല.
കര്‍ണാടക സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ദേവഗൗഡ പുറത്താക്കിയ സി.എം. ഇബ്രാഹിം അടക്കം നേതാക്കൾ കോവളം യോഗത്തിൽ പങ്കെടുക്കാനെത്തിയതിനാൽ വിശേഷിച്ചും. ‘എൻ.ഡി.എ ഘടകകക്ഷി ഇടതുമുന്നണിയിലാണെന്ന പ്രചാരണം കേരളത്തിൽ പ്രതിപക്ഷം ഇതിനോടകം ഉയർത്തിയതിനാൽ വിശദീകരണത്തിന് വലിയ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. ഇടതുമുന്നണിയിൽ തുടരുന്ന ജെ.ഡി.എസിനെ സംബന്ധിച്ച് നാണുവിന്റെ നിലപാടാണ് ശരിയെങ്കിലും സംഘടനാപരമായ കീഴ്വഴക്ക ലംഘനമാണ് വിയോജിപ്പിന് കാരണമായി സംസ്ഥാന നേതൃത്വം നിരത്തുന്നത്. ‘ഇങ്ങനെയൊരു യോഗത്തിന് നാണുവിനെ ആരും ചുമതലപ്പെടുത്തിയിട്ടി’ല്ലെന്നതാണ് ആകെയുള്ള മറുപടി.
എന്നാൽ, നേതൃത്വം പരസ്യമായി പറയാൻ തായാറാകാത്ത നിയമപ്രശ്നങ്ങളും സംസ്ഥാന ഘടകത്തെ അലട്ടുന്നുണ്ട്. ദേശീയ നേതൃത്വത്തിനെതിരെ നാണു യോഗം വിളിക്കുന്നതോടെ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ദേശീയ പ്രസിഡന്റ് പുറത്താക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.